ഫോട്ടോ: ട്വിറ്റർ 
Sports

കപില്‍ദേവിന് ശേഷം ക്യാപ്റ്റന്‍സി ഡ്യൂട്ടിയില്‍ ഫാസ്റ്റ് ബൗളര്‍; ഭാവി നായകനെന്ന് ആരാധകര്‍

കപില്‍ ദേവിന് ശേഷം ഡെപ്യൂട്ടി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും ഇന്ത്യക്ക് ഒരു ഫാസ്റ്റ് ബൗളര്‍ വന്നിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഡ്യൂട്ടിയിലേക്ക് എത്തുന്ന ആദ്യ താരമായി സ്റ്റാര്‍ പേസര്‍ ബൂമ്ര. രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റനായതോടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബൂമ്രയെ പ്രഖ്യാപിക്കുകയാണ് സെലക്ടര്‍മാര്‍. 

രോഹിത്തിന് പരിക്കില്‍ നിന്ന് മുക്തനാവാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുലായിരിക്കും ഏകദിനത്തില്‍ ടീമിനെ നയിക്കുക എന്നത് വക്തമായിരുന്നു. എന്നാല്‍ ഉപനായക സ്ഥാനത്തേക്ക് ആരെത്തും എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഏകദിനത്തില്‍ സ്ഥാനം നിലനിര്‍ത്തുന്ന താരത്തെ വേണമായിരുന്നു ഇവിടേക്ക് പരിഗണിക്കാന്‍. 

ഋഷഭ് പന്തും സെലക്ടര്‍മാരുടെ പരിഗണനയില്‍ ഉണ്ടായിരുന്നതായാണ് സൂചന. എന്നാല്‍ കളി മനസിലാക്കുന്നതില്‍ വലിയ മികവ് പ്രകടിപ്പിക്കുന്ന ബൂമ്രയ്‌ക്കൊപ്പമാണ് സെലക്ടര്‍മാര്‍ നിന്നത്. ഇവിടെ ഒരു മത്സരത്തില്‍ നിന്ന് ഇടവേള എടുക്കാനോ മറ്റോ രാഹുല്‍ തീരുമാനിച്ചാല്‍ കപില്‍ ദേവിന് ശേഷം ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളര്‍ നയിക്കുന്നത് കാണാനാവും. 

കപില്‍ ദേവിന് ശേഷം ഡെപ്യൂട്ടി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും ഇന്ത്യക്ക് ഒരു ഫാസ്റ്റ് ബൗളര്‍ വന്നിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുള്ള താരമാണ് ബൂമ്ര. ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബൂമ്ര എത്താനുള്ള സാധ്യതകളും വിദൂരത്തല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം