സഞ്ജു സാംസണ്‍ പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍ 
Sports

ഐപിഎല്ലിലെ പ്രിയപ്പെട്ട താരം ആര്? മലയാളിയുടെ മനസ് കീഴടക്കി ക്രിസ് മോറിസ്

ഐപിഎല്ലിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട താരം സഞ്ജു സാംസൺ ആണെന്നാണ് ക്രിസ് മോറിസ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പഞ്ചാബിനെതിരായ കളിയിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ക്രിസ് മോറിസിന് സിം​ഗിൾ നിഷേധിച്ചത് ഏറെ ചർച്ചയായിരുന്നു. പിന്നെ വന്ന കളിയിൽ കൂറ്റൻ ഷോട്ടുകൾ പായിച്ച് ടീമിനെ ജയത്തിലേക്ക് എത്തിച്ചാണ് മോറിസ് നിറഞ്ഞത്. ഇതോടെ മലയാളി താരത്തിനും മോറിസിനും ഇടയിൽ ഇടർച്ചയുണ്ടായിട്ടുണ്ടാവാം എന്ന വിലയിരുത്തലുകൾ ഉയർന്നു. എന്നാൽ അതെല്ലാം തള്ളിയാണ് ഇപ്പോൾ ക്രിസ് മോറിസ് എത്തുന്നത്. 

ഐപിഎല്ലിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട താരം സഞ്ജു സാംസൺ ആണെന്നാണ് ക്രിസ് മോറിസ് പറയുന്നത്. സഞ്ജുവിനെ ഇന്റർവ്യു ചെയ്യുന്ന വീഡിയോയിലാണ് മോറിസിന്റെ വാക്കുകൾ. സഞ്ജു കഴിഞ്ഞാൽ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് തന്റെ പ്രിയപ്പെട്ട താരമെന്നും മോറിസ് പറഞ്ഞു. 

ക്യാപ്റ്റനായിരിക്കുമ്പോൾ ഏറ്റവും പ്രയാസമേറിയ കാര്യം ഏതെന്ന ചോദ്യത്തിന് ടീം മീറ്റിങ്ങിലെ സംസാരം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നിൽ നിന്ന് നീണ്ട പ്രസം​ഗം ആയിരിക്കും സഹതാരങ്ങൾ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംസാരിക്കാൻ എനിക്കിഷ്ടമല്ല. ചിലപ്പോൾ കൂടുതൽ പരിചയ സമ്പത്ത് നേടി കഴിയുമ്പോൾ അതിന് സാധിച്ചേക്കും.

കരിയറിൽ ആരിൽ നിന്ന് ലഭിച്ച ഉപദേശമാണ് വിലമതിക്കാനാവാത്തത് എന്ന ചോദ്യത്തിന് ക്രിസ് മോറിസിന്റെ നേർക്കാണ് സഞ്ജു വിരൽ ചൂണ്ടിയത്. 2016ലായിരുന്നു അത്. ആദ്യമായി മോറിസിനെ കണ്ടപ്പോൾ നേരെ വരുന്ന പന്തുകൾ അടിച്ചു പറത്തുക എന്ന ഉപദേശമാണ് മോറിസ് നൽകിയത്. ഇന്നും അതാണ് താൻ പിന്തുടരുന്നത്, സഞ്ജു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം