ലൂയീസ് ഡിയാസിനൊപ്പം ​ഗോൾ നേട്ടമാഘോഷിക്കുന്ന ഹാരി കെയ്ൻ (FC Bayern Munich) x
Sports

കിങ് ഹാരി ഹാട്രിക്ക്! അലിയന്‍സ് അരീനയില്‍ ബയേണിന്റെ രാജകീയ 'ആറാട്ട്'

മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് ആര്‍ബി ലെയ്പ്‌സിഗിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ രാജകീയ വിജയവുമായി പുതിയ ബുണ്ടസ് ലീഗ സീസണിന് മിന്നും തുടക്കമിട്ട് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ആര്‍ബി ലെയ്പ്‌സിഗിനെ നിലംപരിശാക്കിയാണ് സീസണിന് അവര്‍ വിജയത്തുടക്കമിട്ടത്.

ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ നേടിയ ഹാട്രിക്ക് ഗോളുകളും ഫ്രഞ്ച് വിസ്മയം മൈക്കല്‍ ഒലീസെ നേടിയ ഇരട്ട ഗോളുകളും ഒപ്പം ലിവര്‍പൂളില്‍ നിന്നു ഇത്തവണ ബയേണ്‍ സ്വന്തമാക്കിയ ലൂയീസ് ഡിയാസിന്റെ കന്നി ബുണ്ടസ് ലീഗ ഗോളും ബാവേറിയന്‍ സംഘത്തിന്റെ ജയം നിര്‍ണയിച്ചു. കളിയുടെ 27ാം മിനിറ്റില്‍ ഒലീസെയാണ് ഗോള്‍ വേട്ട തുടങ്ങിയത്. പിന്നാലെ 32ാം മിനിറ്റില്‍ ഡിയാസും വല ചലിപ്പിച്ചു. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഒലീസെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലിട്ടു.

രണ്ടാം പകുതിയിലാണ് ഹാരി കെയ്ന്‍ ഹാട്രിക്ക്. 64, 74, 77 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഒരു ​ഗോൾ നേടിയ ഡിയാസ് രണ്ട് ​ഗോളുകൾക്ക് വഴിയൊരുക്കിയും ബുണ്ടസ് ലീ​ഗ അരങ്ങേറ്റം ​ഗംഭീരമാക്കി.

ആദ്യ പകുതിയെ അപേക്ഷിച്ച് ലെയ്പ്‌സിഗ് രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ 60 മിനിറ്റുകള്‍ക്കു ശേഷം കളി വീണ്ടും അവരുടെ കൈയില്‍ നിന്നു പോയി. രണ്ടാം പകുതിയില്‍ അവര്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വിഎആര്‍ പരിശോധനയില്‍ ഈ ഗോള്‍ അനുവദിച്ചില്ല. അതോടെ ആ പ്രതീക്ഷയും അവസാനിച്ചു.

FC Bayern Munich initiated their Bundesliga title defense emphatically, crushing Leipzig 6-0 in Berlin. Harry Kane showcased his brilliance with a hat trick, while Michael Olise contributed two goals. Luis Díaz marked his Bundesliga debut with a goal and two assists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

SCROLL FOR NEXT