നീരജ് ചോപ്ര ഫെയ്സ്ബുക്ക്
Sports

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മത്സരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വര്‍ണം നേടിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ നീരജിനായില്ല. നാലാമത്തെ ത്രോയിലാണ് താരം മികച്ച ദൂരം കണ്ടെത്തുന്നത്. അതുവരെ ഡിപി മനു ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നിന്നത്. 2021ലെ ഫെഡറേഷന്‍ കപ്പില്‍ 87.80 ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്.

മനു എല്ലാ ത്രോയിലും മികവ് പുലര്‍ത്തി. എന്നാല്‍ നീരജിന്റെ 82.27 മീറ്റര്‍ മറികടക്കാന്‍ താരത്തിനായില്ല. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT