Fielding Blunder, England vs Pakistan 3rd Test 
Sports

റൂട്ടിന്റെ ക്യാച്ച് പാഴാക്കി ഫീൽഡിങ് ബ്ലണ്ടർ; വൻ ദേഷ്യത്തിൽ സഹ താരങ്ങളോട് 'ആക്രോശിച്ച്' പാക് പേസർ!

പാക് താരത്തിന്റെ കോപം അടക്കാൻ കഴിയാതെയുള്ള പ്രതികരണം വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിനു അടിയറവ് വയ്ക്കേണ്ടി വന്നത് പാകിസ്ഥാന് വൻ നാണക്കേടായി മാറിയിരുന്നു. അവസാന ടെസ്റ്റിൽ 8 വിക്കറ്റിന് പരാജയപ്പെട്ടാണ് അവർ സമ്പൂർണ തോൽവിയിലേക്ക് കൂപ്പുകുത്തിയത്. അതിനിടെ മൂന്നാം മത്സരത്തിൽ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കാൻ അവസരം കിട്ടിയിട്ടും അതിനു ശ്രമിക്കാതിരുന്ന സ്ലിപ്പ് ഫീൽഡർമാരും സഹ താരങ്ങളുമായ അബ്ദുല്ല ഷഫീഖിനും സയിം അയൂബിനും നേരെ വലിയ രീതിയിൽ ക്ഷുഭിതനായി പ്രതികരിച്ച പാകിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസിന്റെ വി‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇം​​ഗ്ലണ്ടിനു 130 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ബാറ്റിങിനു ഇറങ്ങിയ ഇം​ഗ്ലണ്ടിനെ തുടക്കത്തിൽ മുഹമ്മദ് അബ്ബാസ് ഞെട്ടിച്ചു. ഓപ്പണർമാരെ രണ്ട് പേരെയും റൺസ് എടുക്കാൻ പോലും സമ്മതിക്കാതെ താരം ഒറ്റ ഓവറിൽ ഔട്ടാക്കിയത് ഇം​ഗ്ലണ്ടിനെ പിടിച്ചുകുലുക്കാൻ പര്യാപ്തമായിരുന്നു. ബെൻ ഡക്കറ്റ്, എമിലിയോ ​ഗേ എന്നുവരെ പൂജ്യത്തിന് പുറത്താക്കിയ അബ്ബാസ് ​ഇം​ഗ്ലണ്ടിനെ 2-2 എന്ന നിലയിൽ സമ്മർദ്ദത്തിലാക്കി.

ഈ രണ്ട് വിക്കറ്റ് നേട്ടത്തിനു പിന്നാലെയാണ് അബ്ബാസ് ജോ റൂട്ടിനെ പുറക്കാൻ അവസരമൊരുക്കി പന്തെറിഞ്ഞത്. ഓഫ് സ്റ്റംപിനു പുറത്ത് എറിഞ്ഞ ​ഗുഡ് ലെങ്ത് ഡെലിവറി റൂട്ട് ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ചു. പന്ത് കൃത്യമായി കളിക്കാൻ ഇം​ഗ്ലീഷ് നായകനു പക്ഷേ കഴിഞ്ഞില്ല. ബാറ്റിന്റെ എഡ്ജിൽ തട്ടി പന്ത് ക്യാച്ചിനു പാകത്തിനു ഉയർന്നു വന്നു. ഈസിയായി എടുക്കാമായിരുന്ന ഈ ക്യാച്ച് പക്ഷേ ഒന്നാം സ്ലിപ്പിലും രണ്ടാം സ്ലിപ്പിലും നിലയുറപ്പിച്ചിരുന്ന അബ്ദുല്ല ഷഫീഖും സയിം അയൂബും നഷ്ടമാക്കി. ഇരുവരും അതിനുള്ള ശ്രമം പോലും നടത്തിയില്ല. ഇരുവരുടേയും ഇടയിലൂടെ പന്ത് ഫോറായി മാറുകയും ചെയ്തു.

ഇതോടെയാണ് മുഹമ്മദ് അബ്ബാസിന്റെ സമനില പോയത്. താരം സഹ താരങ്ങളോട് വളരെ ദേഷ്യത്തോടെ ആക്രോശിക്കുന്നത് വിഡിയോയിൽ കാണാം. കോപം അടക്കാൻ സാധിക്കാതെ പാക് താരം നിരാശയും ദേഷ്യവും ഒരു മറയുമില്ലാതെ പ്രകടിപ്പിച്ചപ്പോൾ സഹ താരങ്ങളും ഞെട്ടി.

പാക് താരങ്ങളുടെ ഭീമാബദ്ധം അവർക്ക് ഇം​ഗ്ലണ്ടിനെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിയിടാനുള്ള മികച്ച അവസരമാണ് ഇല്ലാതാക്കിയത്. പിന്നീട് പുറത്താകാതെ അർധ സെഞ്ച്വറികൾ നേടി റൂട്ടും ജോർദാൻ കോക്സും ചേർന്നു ഇം​ഗ്ലണ്ടിനെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുന്നത് കണ്ടു നിൽക്കാനെ പാകിസ്ഥാനു സാധിച്ചുള്ളു.

Pacer Mohammad Abbas could not control his emotions over the fielding blunder of his teammates and the video of his reaction has gone viral on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കരുതിക്കൂട്ടിയുള്ള കീഴടങ്ങല്‍'; ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

എഐ മനുഷ്യരാശിയെ നശിപ്പിച്ചേക്കാം; ഗവേഷണ വേഗത കുറയ്ക്കണം: ആന്ത്രോപിക് സിഇഒ

175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ 'സ്വയംഭൂ'

'വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡ്'... മ​​ഹത്തായ ത്യാ​​​​​ഗത്തിന്റെ കഥ!

'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്‌സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'