മെസിയുടെ മുന്നേറ്റം (FIFA Club World Cup) X
Sports

മെസിയും സുവാരസും മുന്നേറ്റത്തില്‍ കളിച്ചിട്ടും വല കുലുങ്ങിയില്ല; ഇന്റര്‍ മയാമിയെ തളച്ച് അല്‍ അഹ്‌ലി

ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പരിഷ്‌കരിച്ച് 32 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ഫിഫ ക്ലബ് ലോകകപ്പ് (FIFA Club World Cup) പോരാട്ടങ്ങള്‍ക്ക് തുടക്കം. ഉദ്ഘാടന പോരാട്ടത്തില്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്റര്‍ മയാമിയെ ഈജിപ്ഷ്യൻ ടീം അല്‍ അഹ്‌ലി ഗോള്‍രഹിത സമനിലയില്‍ തളച്ചു.

മെസിയും യുറുഗ്വെ സൂപ്പര്‍ താരവും ഇതിഹാസവുമായ ലൂയീസ് സുവാരസും അടങ്ങിയ മുന്നേറ്റ നിരയെ ഗോളടിക്കാന്‍ സമ്മതിക്കാതെ ഈജിപ്ഷ്യൻ ക്ലബ് പ്രതിരോധിച്ചു. ഗോളടിക്കാന്‍ ലഭിച്ച പെനാല്‍റ്റി അല്‍ അഹ്‌ലി കളഞ്ഞു കുളിക്കുകയും ചെയ്തതോടെ ആദ്യ പോരാട്ടം ഗോളില്ലാതെ പിരിഞ്ഞു.

ഈജിപ്ഷ്യന്‍ താരം ട്രെസഗെ എടുത്ത കിക്ക് ഇന്റര്‍ മയാമി ഗോള്‍ കീപ്പര്‍ ഓസ്‌കാര്‍ ഉസ്താരി തടുത്തിട്ടു. ആദ്യ പകുതിയിലായിരുന്നു ഈജിപ്ഷ്യൻ ടീമിനു ലീഡെടുക്കാന്‍ അവസരം ലഭിച്ചത്.

അടുത്ത റൗണ്ടില്‍ ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എഫ്‌സി പോര്‍ട്ടോയാണ്. അല്‍ അഹ്‌ലി അറ്റ്‌ലാന്റയുമായി എറ്റുമുട്ടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT