സെറീന വീ​ഗ്മാൻ ഇം​ഗ്ലണ്ട് കോച്ച് FIFA 
Sports

വനിതാ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് വനിതകള്‍ തന്നെ വേണം; നിര്‍ബന്ധമാക്കി ഫിഫ

ടെക്‌നിക്കല്‍ സ്റ്റാഫുകളിലും വനിതകളുടെ എണ്ണം കൂട്ടണം

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ഫിഫ. മുഖ്യ പരിശീലകനോ സഹ പരിശീലകനോ വനിതയായിരിക്കണമെന്നു പുതിയ നിയമത്തിലെ നിബന്ധയില്‍ വ്യക്തമാക്കുന്നു. ലോക ഫുട്‌ബോള്‍ ഫെഡറേഷന്‍ കൗണ്‍സിലാണ് പുതിയ നിയമം പാസാക്കിയത്.

ഡഗൗട്ടില്‍ ഇരിക്കുന്ന സ്റ്റാഫുകളില്‍ രണ്ട് പേര്‍ വനിതയായിരിക്കണം. മെഡിക്കല്‍ സ്റ്റാഫിലെ ഒരംഗവും വനിതയായിരിക്കണമെന്നു പുതിയ നിയമത്തില്‍ പറയുന്നു.

ഫിഫ അംഗീകാരമുള്ള യൂത്ത്, സീനിയര്‍, ദേശീയ ടീമുകള്‍ക്കു ക്ലബ് ടീമുകള്‍ക്കും നിബന്ധന ബാധകമാണ്. സെപ്റ്റംബറില്‍ പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പ് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

വനിതാ ഫുട്‌ബോള്‍ വളരുന്നുണ്ടെങ്കിലും കോച്ചിങ്, ടെക്‌നിക്കല്‍ പദവികളില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതാണ് ഫിഫയെ പുതിയ നിയമത്തിനു പ്രേരിപ്പിച്ചത്. 20223ലെ വനിതാ ലോകകപ്പിലെ 32 ടീമുകളില്‍ 12 ടീമുകള്‍ക്കു മാത്രമായിരുന്നു വനിതാ പരിശീലകര്‍.

The new regulations stipulate that each team must have two female staff on the bench and will cover all FIFA women’s tournaments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT