ഫോട്ടോ: ട്വിറ്റർ 
Sports

ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; നൂറിനുള്ളിൽ നിന്നു പുറത്ത്; ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. ഇംഗ്ലണ്ട്, ബെല്‍ജിയം എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ ടീമുകളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. നൂറിനുള്ളില്‍ ഉണ്ടായിരുന്ന ഇന്ത്യ മൂന്ന് സ്ഥാനം ഇറങ്ങി. നിലവില്‍ 102ാം റാങ്കിലാണ് ഇന്ത്യ. നേരത്തെ 99ാം റാങ്കിലായിരുന്നു. 

ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം റാങ്കിലുള്ള ഫ്രാന്‍സ് കഴിഞ്ഞ ആഴ്ച ജര്‍മനിയോടു സൗഹൃദ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യാത പോരാട്ടത്തില്‍ തുടരെ രണ്ട് വിജയങ്ങള്‍ നേടുകയും ചെയ്തതോടെ അവരുടെ സ്ഥാനം ഇളക്കമില്ലാതെ നിന്നു. 

മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. ഇംഗ്ലണ്ട്, ബെല്‍ജിയം എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളില്‍. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ ടീമുകളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍. ഈ മൂന്ന് ടീമുകളാണ് ഏറ്റവും പുതിയ റാങ്കിങില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തിയത്. 

കരുത്തരായ ഇറ്റലി ഒരു സ്ഥാനം ഇറങ്ങി. നോര്‍ത്ത് മാസിഡോണിയക്കെതിരായ യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ 1-1നു സമനില വഴങ്ങേണ്ടി വന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. സ്‌പെയിനാണ് പത്താം സ്ഥാനത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ