ഫോട്ടോ: ട്വിറ്റർ 
Sports

വനിതാ ലോകകപ്പ് വേദിക്ക് സമീപം വെടിവെപ്പ്; രണ്ട് മരണം; ആശങ്ക

ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ താമസിക്കുന്ന ഹോട്ടലിനു സമീപമാണ് സംഭവം. അതേസമയം താരങ്ങളെല്ലാം സുരക്ഷിതമാണെന്നു പൊലീസ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഓക്ക്‌ലൻഡ്: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ വെടിവെപ്പ്. വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായാണ് ഇത്തവണ വനിതാ ലോകകപ്പ്. ഉ​ദ്ഘാടന മത്സരം അരങ്ങേറുന്നത് ഓക്ക്‌ലൻഡിലാണ്. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ഉള്ളത് അതിനിടെയാണ് വെടിവെപ്പ്. 

ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങൾ താമസിക്കുന്ന ഹോട്ടലിനു സമീപമാണ് സംഭവം. അതേസമയം താരങ്ങളെല്ലാം സുരക്ഷിതമാണെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നുമില്ല.

യുഎസ്എ, ഫിലീപ്പെയ്ൻസ്, നോർവെ ടീമുകൾ താമസിക്കുന്ന ഹോട്ടലിനു സമീപത്താണ് വെടിവെപ്പ്. ആശങ്കപ്പെടാനൊന്നുമില്ലെന്നും ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചിയച്ച പ്രകാരം നടക്കുമെന്നും ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. വനിതാ ലോകകപ്പിന്റെ ഒന്‍പതാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT