ബ്രസിലിനായി രണ്ടുഗോളുകള്‍ നേടിയ റഫീഞ്ഞ  എക്‌സ്‌
Sports

പെറുവിനെ തകര്‍ത്ത് ബ്രസീല്‍; ഇരട്ട ഗോളുമായി റഫീഞ്ഞ

പെറുവിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. പെറുവിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. റഫീഞ്ഞ രണ്ടുഗോളുകള്‍ നേടി.

തുടക്കം മുതലേ അക്രമിച്ച കളിച്ച ബ്രസീല്‍ മത്സരത്തില്‍ പെറുവിനെ തീര്‍ത്തും നിഷ്പ്രഭരാക്കി. ആദ്യപകുതിയെ 38ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യഗോള്‍. കിട്ടിയ പെനാല്‍റ്റി കിക്ക് മാറ്റി റഫിഞ്ഞ ലക്ഷ്യം തെറ്റാത വലയിലാക്കി. രണ്ടാം ഗോള്‍ പിറന്നത് 58ാം മിനിറ്റില്‍. രണ്ടാം പെനാല്‍റ്റിയും റഫിഞ്ഞ വലയിലെത്തിച്ചു.

രണ്ടാം പകുതിയിലെ 71, 74 മിനിറ്റുകളില്‍ വീണ്ടും ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ആന്‍ഡ്രേസ് പെരേരയും ലൂയിസ് ഹെന്റിക്കും ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വെച്ച ബ്രസീല്‍ 18 ഷോട്ടുകളും ഉതിര്‍ത്തു. ഗോള്‍ എന്ന ഉറപ്പിച്ച നിരവധി മുന്നേറ്റങ്ങളും ബ്രസീലിന്റെ ഭാഗത്തുനിന്നുണ്ടായി.

തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ പത്തുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുമായി കൊളംബിയയും 16 പോയന്റുമായി ഉറുഗ്വെയും അത്രതന്നെ പോയന്റുള്ള ബ്രസീല്‍ നാലാമതുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT