2022ലെ ലോക ചാംപ്യൻമാരായ അർജന്റീന ടീം, FIFA World Cup 2026 x
Sports

ഫിഫ ലോകകപ്പ് 2026; വില്‍പ്പന തുടങ്ങി, ആഴ്ചയ്ക്കുള്ളിൽ വിറ്റത് 10 ലക്ഷം ടിക്കറ്റുകള്‍!

212 രാജ്യങ്ങളിലെ ആരാധകര്‍ ആദ്യ ഘട്ടത്തില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: അടുത്ത വര്‍ഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. വില്‍പ്പന ആരംഭിച്ച് ആഴ്ചയ്ക്കുള്ളിൽ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയതായി ഫിഫ വ്യക്തമാക്കി.

212 രാജ്യങ്ങളില്‍ നിന്നായി ആരാധകര്‍ വിവിധ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ടിക്കറ്റുകള്‍ നിലവില്‍ കൂടുതല്‍ വിറ്റിരിക്കുന്നത്. ഇംഗ്ലണ്ട്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളിലും ടിക്കറ്റുകള്‍ വലിയ തോതില്‍ ആരാധകര്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

ആദ്യ ഘട്ടത്തില്‍ ടിക്കറ്റുകള്‍ കിട്ടാതെ പോയ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. ഈ മാസം 27 മുതല്‍ വില്‍പ്പനയുടെ രണ്ടാം ഘട്ടം ആരംഭിക്കും. ടിക്കറ്റ് കിട്ടാതിരുന്നവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ശ്രമിക്കാം.

ചരിത്രത്തിലാദ്യമായി 32 ടീമുകളുടെ പോരാട്ടം മാറുകയാണ്. അടുത്ത വര്‍ഷത്തെ ലോകകപ്പ് മുതല്‍ 48 ടീമുകളാണ് സ്വര്‍ണക്കപ്പിനായി പോരിനിറങ്ങുന്നത്. നിലവില്‍ 28 രാജ്യങ്ങള്‍ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

FIFA World Cup 2026: Over one million tickets for the 2026 World Cup in North America have been sold just weeks after sales opened.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT