Luka Modric  x
Sports

'ലൂക്ക ദ ഗ്രെയ്റ്റ്'! അഞ്ചാം ലോകകപ്പിലും 'മിഡ്ഫീല്‍ഡ്' മോഡ്രിച് നിയന്ത്രിക്കും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ക്രൊയേഷ്യ

പെരിസിച്, കോവാസിച്, ക്രമാറിച് എന്നിവരും ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

സാഗ്രെബ്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ക്രൊയേഷ്യ ടീമിനെ പ്രഖ്യാപിച്ചു. 2018ലെ റണ്ണേഴ്‌സ് അപ്പായ ടീമിനെ ഇതിഹാസ താരം ലൂക്ക മോഡ്രിച് നയിക്കും. 40കാരനായ താരത്തിന്റെ അഞ്ചാം ലോകകപ്പാണിത്. ക്രൊയേഷ്യയുടെ മധ്യനിരയുടെ കടിഞ്ഞാണ്‍ ഇത്തവണയും ലൂക്കയ്ക്ക് തന്നെ. താരത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്ത്.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ലോകകപ്പിനായി 26 അംഗ ടീമിനെയാണ് പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച് പ്രഖ്യാപിച്ചത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അരങ്ങേറുന്ന പോരാട്ടത്തില്‍ ഗ്രൂപ്പ് എല്ലിലാണ് ക്രൊയേഷ്യ. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പ് കൂടിയാണിത് എന്ന സവിശേഷതയുമുണ്ട്. ഇംഗ്ലണ്ട്, ഘാന, പാനമ ടീമുകളാണ് ഗ്രൂപ്പ് എല്ലില്‍ ക്രൊയേഷ്യയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്നത്.

പരിചയ സമ്പത്തും യുവത്വവും ഒന്നിച്ച സംഘത്തെയാണ് ഡാലിച് തിരഞ്ഞെടുത്തിരിക്കുന്നത്. മോഡ്രിചിനു പുറമെ ഇവാന്‍ പെരിസിച്, ആന്ദ്രെ ക്രമാറിച്, മാര്‍ക്കോ പസാലിച്, മാറ്റിയോ കോവാസിച്, ജോസിപ് സ്റ്റാനിസിച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

FIFA World Cup 2026: Veteran midfielder Luka Modric set for 5th World Cup as part of Croatia squad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ