ഘാനയെ തോല്‍പ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടില്‍ source: FIFA World Cup
Fifa World Cup 2026

ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് ജയം; ഘാനയെ വീഴ്ത്തി നോക്കൗട്ടില്‍

ഫിഫ ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടില്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം. ഘാനയെ തോല്‍പ്പിച്ചതോടെ ടീം ഗ്രൂപ്പില്‍ രണ്ടാമതുമായി.

നോക്കൗട്ട് പ്രതീക്ഷകളുമായാണ് ക്രൊയേഷ്യ ഘാനക്കെതിരേ കളത്തിലിറങ്ങിയത്. ആദ്യ 30 മിനിറ്റ് പിന്നിടുമ്പോള്‍ മത്സരം ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 31-ാം മിനിറ്റില്‍ കളി മാറി. ക്രോയേഷ്യ ലീഡെടുത്ത് നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. പീറ്റര്‍ സുസിച്ചാണ് ഗോള്‍ സ്‌കോറര്‍. ഘാന പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് കിടിലന്‍ ലോങ് റേഞ്ചറിലൂടെ സുസിച്ച് വലകുലുക്കി. ആദ്യപകുതി ഒരുഗോളിന് ക്രൊയേഷ്യ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങിയാണ് ഘാന കളത്തിലിറങ്ങിയത്. അതോടെ മത്സരം കടുത്തു. ക്രൊയേഷ്യന്‍ പ്രതിരോധം പണിപ്പെട്ടാണ് ഘാനയുടെ ആക്രമണങ്ങളെ ചെറുത്തത്. ഏതുവിധേനയും ജയിച്ചുകയറുകയായിരുന്നു ക്രൊയേഷ്യയുടെ ലക്ഷ്യം. എന്നാല്‍ അവസാനമിനിഷം ഘാന തിരിച്ചടിച്ചു. 73-ാം മിനിറ്റില്‍ ഡെറിക് ലക്കാസ്സനാണ് ഗോളടിച്ചത്. ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ വെച്ച് അനായാസം താരം വലയിലാക്കി. അതോടെ സ്‌കോര്‍ 1-1.

ഒരു ഗോള്‍ കൂടി വഴങ്ങി തോറ്റാല്‍ പുറത്തുപോകുമെന്ന സ്ഥിതിയിലായിരുന്നു ക്രൊയേഷ്യ. എന്നാല്‍ വിജയഗോളിനായി പോരാടിയ ക്രൊയേഷ്യ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. മുന്നേറ്റം ശക്തമാക്കിയ മോഡ്രിച്ചും സംഘവും 83-ാം മിനിറ്റില്‍ തിരിച്ചടിച്ചു. ഹെഡറിലൂടെ നിക്കോളവ്ലാസിച്ചാണ് വലകുലുക്കിയത്. പിന്നീട് ഘാനയുടെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച ക്രൊയേഷ്യ ഗ്രൂപ്പില്‍ രണ്ടാമതായി നോക്കൗട്ടിലേക്ക് കടന്നു.

പാനമയെ കീഴടക്കിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഘാന മൂന്നാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടും ഘാനയും നേരത്തേ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിന് ഏഴ് പോയന്റും ക്രൊയേഷ്യക്ക് ആറുപോയന്റുമാണുള്ളത്. ഘാന നാലുപോയന്റുമായി മൂന്നാമതാണ്.

fifa world cup 2026, croatia beats ghana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി

'കേരളം' ബില്‍ രാജ്യസഭയും പാസ്സാക്കി; അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്