ഇം​ഗ്ലണ്ടിന്റെ ആഹ്ലാദ പ്രകടനം source: FIFA World Cup
Fifa World Cup 2026

പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട്; ഡബിള്‍ അടിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാര്‍

ഫിഫ ലോകകപ്പില്‍ പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട്.

Author : Dhanoj AM

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട്. എല്‍ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിലെ ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. 62-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാമും 67-ാം മിനിറ്റില്‍ ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ പാനമ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചെങ്കിലും രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. തോല്‍വിയറിയാതെയാണ് ഇംഗ്ലണ്ട് ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. രണ്ടു വിജയങ്ങളും ഒരു സമനിലയും സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഏഴു പോയിന്റാണുള്ളത്.

62-ാം മിനിറ്റില്‍ ബുകായോ സാക്ക എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഇംഗ്ലണ്ട് ആദ്യ ലീഡെടുത്തത്. പന്തു ലഭിച്ച ജൂഡ് ബെലിങ്ങാം പോസ്റ്റിന്റെ മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. അഞ്ചു മിനിറ്റുകള്‍ക്കപ്പുറം ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വഴി ഇംഗ്ലണ്ട് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഈ ഗോളിന് വഴിയൊരുക്കിയത് ജൂഡ് ബെല്ലിങ്ങാമാണ്. ജൂഡ് ബെല്ലിങ്ങാമാണ് കളിയിലെ താരം. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ പാനമ ലോകകപ്പില്‍നിന്നു പുറത്തായി.

fifa world cup 2026; England beats panama

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam June 28 |സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ

'18 പേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ നാമത്തില്‍'; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി