Lionel Messi, Harry Kane, Kylian Mbappe,  ap
Fifa World Cup 2026

മെസിയും എംബാപ്പെയും 6 ഗോള്‍; കെയ്‌നും ഹാളണ്ടും 5 ഗോള്‍; 'ഗോള്‍ഡന്‍ ബൂട്ടിൽ' ഇഞ്ചോടിഞ്ച്

ഡെംബലെ, വിനിഷ്യസ് ജൂനിയര്‍ എന്നിവരും മത്സര രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പോരാട്ടത്തിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരം കടുക്കുന്നു. 6 ഗോള്‍ വീതം നേടി അര്‍ജന്റീന ഇതിഹാസവും നായകനുമായ ലയണല്‍ മെസിയാണ് ഒന്നാമത്. ഇത്രയും ഗോളുകളുമായി ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയും ഒപ്പം നില്‍ക്കുന്നു.

ഡിആര്‍ കോംഗോയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി ഇരുവര്‍ക്കും പിന്നാലെ തന്നെ കുതിക്കുന്നു. നോര്‍വെയുടെ എര്‍ലിങ് ഹാളണ്ടിനും 5 ഗോളുകളുണ്ട്.

നാല് വീതം ഗോളുകളുമായി ഒസ്മാന്‍ ഡെംബലെ, വിനീഷ്യസ് ജൂനിയര്‍, ഇസ്മയില സാര്‍ എന്നിവരും പട്ടികയിലുണ്ട്. അതേസമയം ബെല്‍ജിയത്തോടെ റൗണ്ട് ഓഫ് 32ല്‍ തോല്‍വി വഴങ്ങി സെനല്‍ പുറത്തായതിനാല്‍ സാറിന്റെ 4 ഗോളിനു അധികം ആയുസ് കാണിന്നില്ല.

മൂന്ന് ഗോളുകള്‍ വീതം നേടിയ താരങ്ങള്‍: ഡെനിസ് ഉണ്ടാവ്, കയ് ഹവെര്‍ട്‌സ് (ജര്‍മനി), കോഡി ഗാക്പോ, ബ്രയാന്‍ ബ്രോബറി (നെതര്‍ലന്‍ഡ്‌സ്), ജോഹാന്‍ മാന്‍സാംബി (സ്വിറ്റ്സര്‍ലന്‍ഡ്), ജൂലിയന്‍ ക്വിനോനസ് (മെക്‌സിക്കോ), ഫൊളാരിന്‍ ബലോഗന്‍ (യുഎസ്എ), മാത്യൂസ് കുന്യ (ബ്രസീല്‍), ഏലിയ ജസ്റ്റ് (ന്യൂസിലന്‍ഡ്), യോവാന്‍ വിസ്സ (കാബോ വെര്‍ദെ), ജോനാഥന്‍ ഡേവിഡ് (കാനഡ), ഇസ്മയില്‍ സൈബാരി (മൊറോക്കോ).

England captain Harry Kane reignited the FIFA World Cup 2026 Golden Boot race. closing the gap on joint leaders Lionel Messi and Kylian Mbappe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ നീക്കം; അദാനി മാനേജ്‌മെന്റിനെ നേരിട്ട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

'വര്‍മന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ വരുന്നത് ആരെല്ലാം?'; ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

സോണി ലിവ് മലയാളം മൂവി ഫിയസ്റ്റ; ‘കറക്കം’ നാളെ മുതൽ, ‘ബൾട്ടി’ ജൂലൈ 10 ന്

160 കിലോമീറ്റര്‍ റേഞ്ച്, ഒന്നേകാല്‍ മണിക്കൂറിനിടെ 80 ശതമാനം ചാര്‍ജിങ്; റീവോള്‍ട്ട് ആര്‍വിഎക്‌സ് ഇലക്ട്രിക് ബൈക്ക് വിപണിയില്‍, ഫീച്ചറുകള്‍

വെടിക്കെട്ടിന് മാറ്റിവെച്ച പണം കൊണ്ട് വയോധികര്‍ക്ക് വീട്; ചന്ദനപ്പള്ളി ഇടവകയെ അഭിനന്ദിച്ച് സഭാധ്യക്ഷന്‍