ന്യൂയോര്‍ക്ക്: പ്രീ ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ കൊളംബിയയെ സ്വിറ്റ്സര്‍ലന്‍ഡ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതോടെ 2026 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന, മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, അട്ടിമറി വീരന്മാരായ മൊറോക്കോ, നോര്‍വേ എന്നിവരെല്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര് കടുപ്പിക്കാനായി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു.
ആദ്യ ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണര്‍ അപ്പുകളായ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും. ജൂലൈ 10 വെള്ളിയാഴ്ച രാത്രി 1:30ന് ബോസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയപ്രകാരം ജൂലൈ 10 മുതല്‍ ജൂലൈ 12 വരെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
മത്സരങ്ങളുടെ പൂര്‍ണ്ണമായ സമയക്രമം താഴെ:
ജൂലൈ 10 (വെള്ളി)- ഫ്രാന്‍സ് vs മൊറോക്കോ, പുലര്‍ച്ചെ 1:30 AM, ബോസ്റ്റണ്‍ സ്റ്റേഡിയം
ജൂലൈ 11 (ശനി)- സ്പെയിന്‍ vs ബെല്‍ജിയം, പുലര്‍ച്ചെ 12:30 AM, ലോസ് ആഞ്ചലസ് സ്റ്റേഡിയം
ജൂലൈ 12 (ഞായര്‍)- നോര്‍വേ vs ഇംഗ്ലണ്ട്, പുലര്‍ച്ചെ 2:30 AM, മിയാമി സ്റ്റേഡിയം
ജൂലൈ 12 (ഞായര്‍) അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, പുലര്‍ച്ചെ 6:30 AM, കന്‍സാസ് സിറ്റി സ്റ്റേഡിയം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates