യാസര്‍ ഇബ്രാഹിം source: FIFA World Cup
Fifa World Cup 2026

മെസിക്ക് വീണ്ടും പെനല്‍റ്റി 'ശാപം'; അര്‍ജന്റീനയുടെ നെഞ്ചുപിളര്‍ത്തി ഈജിപ്ത്

ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ഈജിപ്തിന്റെ പ്രഹരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ഈജിപ്തിന്റെ പ്രഹരം. പതിനഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയെ വിറപ്പിച്ച് ഈജിപ്ത് ആദ്യ ഗോള്‍ നേടി. യാസര്‍ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അര്‍ജന്റീനയുടെ വല കുലുക്കിയത്. ബോക്‌സിന് പുറത്തുനിന്നു മര്‍വാന്‍ അറ്റിയ നല്‍കിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നു യാസര്‍ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

അതേസമയം, അര്‍ജന്റീനയ്ക്ക് ലഭിച്ച രണ്ടു മികച്ച അവസരങ്ങള്‍ പാഴായി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഈജിപ്ത് പോസ്റ്റ് ലക്ഷ്യമാക്കി എന്‍സോ ഫെര്‍ണാണ്ടസ് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 21-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസി പാഴാക്കി. ഈ ലോകകപ്പില്‍ ഇതു രണ്ടാം തവണയാണ് മെസി പെനല്‍റ്റി നഷ്ടമാക്കുന്നത്. നേരത്തെ, ഓസ്ട്രിയയ്ക്കെതിരെ നടന്ന മത്സരത്തിലും മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയിരുന്നു.

fifa world cup argentina vs egypt match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍

വലിയ ബാറ്ററി, പുതുക്കിയ ട്രാന്‍സ്‌പെരന്റ് റിയര്‍ പാനല്‍; നത്തിങ് ഫോണ്‍ 4ബി വിപണിയില്‍

99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍; വാഗ്ദാനവുമായി മലയാളി സ്റ്റാര്‍ട്ട്അപ്പ് കോമ്പസ് നൗ

ലോകകപ്പില്‍ അവസാനഘട്ട മത്സരങ്ങള്‍ക്കായി 'ട്രിയോണ്ട ഫൈനല്‍' പന്ത് പുറത്തിറക്കി, അറിയാം പ്രത്യേകതകള്‍

ഇനി റിയർ വ്യൂ മിറർ 'ഇല്ല'; നൽകുന്നത് വലിയൊരു സുരക്ഷാ സന്ദേശം!, അറിയാം പുതിയ പേര്?