thirunelli temple vazhipadu 
Fifa World Cup 2026

'പേര്: മെസി, റൊണാൾഡോ, നെയ്മർ, എംബാപ്പെ... നക്ഷത്രം: അറിയില്ല: ഒരു പുഷ്പാഞ്ജലി!'

തിരുനെല്ലി അമ്പലത്തിൽ വഴിപാട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൽപ്പറ്റ: പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായുള്ള ബലി തർപ്പണത്തിന് പ്രിസിദ്ധി കേട്ട വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവരുടെ പേരിൽ വഴിപാട് കഴിച്ച് ഫുട്ബോൾ ആരാധകനായ ഭക്തൻ. നാല് പേരുടെ പേരിലും സൂക്ത പുഷ്പാഞ്ജലിയാണ് കഴിപ്പിച്ചത്.

ഒരു പുഷ്പാഞ്ജലിക്ക് 15 രൂപയാണ് വഴിപാട് നിരക്ക്. നാല് താരങ്ങളുടേയും പേര് ഒറ്റ രസീതിയിൽ അടിച്ച് 60 രൂപയാണ് ഭക്തൻ കൈമാറിയത്.

കാര്യ സാധ്യത്തിനു വേണ്ടി നടത്തുന്ന പ്രധാന വഴിപാടുകളിലൊന്നാണ് സൂക്ത പുഷ്പാഞ്ജലി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് വഴിപാട് രസീതിയാക്കിയത്. വഴിപാട് കഴിപ്പിച്ചതാരാണെന്നു വ്യക്തമല്ല. വഴിപാട് രസീതി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇക്കാര്യം ദേവസ്വം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

Messi Ronaldo Neymar Mbappe thirunelli temple vazhipadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബംഗാള്‍; ബില്‍ തിങ്കളാഴ്ച നിയമസഭയില്‍

മഴ നനഞ്ഞാലും ആരോ​ഗ്യം പോകില്ല; ബാഗിൽ സൂക്ഷിക്കേണ്ട 10 സാധനങ്ങൾ

'ലക്ഷങ്ങൾ പോയാലും നോ പ്രോബ്ലം... കണ്ണിന് മുന്നിൽ ആരാ?... ക്രിസ്റ്റ്യാനോ റൊണാൾഡോ'; ലോകകപ്പിലെ 'ഹോട്ടസ്റ്റ് ടിക്കറ്റ്'!

'യുവതുര്‍ക്കികള്‍ ശവതുര്‍ക്കികളാവുകയാണോ? സുധീരന്റെ ഈമാനെങ്കിലും വേണ്ടേ ലീഗേ?'

കാര്‍ എടുത്ത് പുറത്തേക്കിറങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, പരിശോധന കര്‍ശനമാക്കി ദുബൈ പൊലീസ് (വിഡിയോ)