Match winner Mikel Merino and Cristiano Ronaldo X/@FabrizioRomano
Fifa World Cup 2026

കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങുന്നു; ഇന്‍ജുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോ (90+1') നേടിയ നാടകീയ ഗോളാണ് സ്‌പെയിനിന് വിജയം സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഡാലസ്: ആവേശകരമായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോ (90+1') നേടിയ നാടകീയ ഗോളാണ് സ്‌പെയിനിന് വിജയം സമ്മാനിച്ചത്. ഫെറാന്‍ ടോറസിന്റെ ക്രോസില്‍ നിന്നായിരുന്നു മെറിനോയുടെ ഈ വിജയഗോള്‍.

തോല്‍വിയോടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇതെന്ന് 41കാരനായ റൊണാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു.

മത്സരത്തിലുടനീളം പന്തടക്കത്തില്‍ സ്‌പെയിന്‍ മുന്നിട്ടുനിന്നു. ആദ്യ പകുതിയില്‍ ലമീന്‍ യമാലിന്റെയും മിഖേല്‍ ഓയര്‍സബാലിന്റെയും മികച്ച മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ തടഞ്ഞു. മറുപടിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു മികച്ച ഗോള്‍ ശ്രമം സ്പാനിഷ് കീപ്പര്‍ ഉനായ് സിമോണും പ്രതിരോധിച്ചു. ആദ്യ പകുതിയുടെ 41-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡിസിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിച്ചത് അവര്‍ക്ക് നിര്‍ഭാഗ്യമായി.

രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധത്തിലൂന്നി കൂടുതല്‍ ജാഗ്രതയോടെയാണ് കളിച്ചതെങ്കിലും കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് സ്‌പെയിന്‍ ഗോള്‍ നേടിയത്. മത്സരത്തിന്റെ 97-ാം മിനിറ്റില്‍ ബര്‍ണാര്‍ഡോ സില്‍വയിലൂടെ സമനില പിടിക്കാന്‍ പോര്‍ച്ചുഗലിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി. തുടര്‍ച്ചയായ ആറാം മത്സരത്തിലും ഗോള്‍ വഴങ്ങാതെ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തിയ സ്‌പെയിന്‍ വെള്ളിയാഴ്ച ലൊസാഞ്ചലസില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎസ്എ - ബെല്‍ജിയം പോരാട്ടത്തിലെ വിജയിയെ നേരിടും.

Spain strike late to beat Portugal and end Ronaldo’s World Cup dream

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam July 07| ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും, വ്യാപാരത്തിൽ ലാഭം വർധിക്കും

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും ശിക്ഷ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു

'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും