2026 fifa world cup quarter finals AP, AFP
Fifa World Cup 2026

ലോകകപ്പ് ആവേശം ക്വാര്‍ട്ടറിലേക്ക്; നിങ്ങളുടെ ടീം പുറത്തായോ? അവസാന എട്ടില്‍ ആരെ പിന്തുണയ്ക്കും? ഇതാ ഒരു ഗൈഡ്!

കളി ഇനിയും ആസ്വദിക്കണം, ആര്‍ക്കെങ്കിലും വേണ്ടി കൈയടിച്ചാലല്ലേ ഒരു രസമുള്ളൂ...

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂയോര്‍ക്ക്: അങ്ങനെയൊടുവില്‍ നിങ്ങള്‍ നെഞ്ചിലേറ്റിയ ആ പ്രിയപ്പെട്ട ഫുട്‌ബോള്‍ ടീം ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നു. കടുത്ത നിരാശയിലാണല്ലേ? എന്നാല്‍ ലോകകപ്പിന്റെ യഥാര്‍ഥ പൂരം ഇനി വരാനിരിക്കുന്നതേയുള്ളൂ. കളി ഇനിയും ആസ്വദിക്കണം, ആര്‍ക്കെങ്കിലും വേണ്ടി കൈയടിച്ചാലല്ലേ ഒരു രസമുള്ളൂ. തങ്ങളുടെ സ്വന്തം ടീമല്ലാതെ മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത ആരാധകരുണ്ടാകാം. എങ്കിലും നിങ്ങളെ ഞങ്ങള്‍ ഒരു 'സാഹചര്യത്തിനനുസരിച്ച് മാറുന്ന ആരാധകന്‍' എന്ന് വിളിച്ച് കളിയാക്കില്ല. പകരം, ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിനില്‍ക്കുന്ന എട്ട് കരുത്തരില്‍ നിന്ന് ഇനി ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു കിടിലന്‍ ഗൈഡ് ഇതാ.

1. അര്‍ജന്റീന

  • പ്രധാന താരം: ലയണല്‍ മെസ്സി

  • കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ അര്‍ജന്റീന, 1962ല്‍ ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാനുള്ള ചരിത്രക്കുതിപ്പിലാണ്. ഈ ടൂര്‍ണമെന്റില്‍ മാത്രം 8 ഗോളുകളുമായി മെസ്സി തകര്‍പ്പന്‍ ഫോമിലാണ്.

  • മികച്ച നമ്പര്‍ 10 കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ക്കും, കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സുരക്ഷിതമായ ഒരു ടീമിനെ തിരയുന്നവര്‍ക്കും അര്‍ജന്റീനയെ തെരഞ്ഞെടുക്കാം.

Lionel Messi

2. ഫ്രാന്‍സ്

  • പ്രധാന താരങ്ങള്‍: കിലിയന്‍ എംബാപ്പെ, മൈക്കല്‍ ഒലീസ്

  • 2018-ലെ ചാംപ്്യന്മാരും 2022ലെ റണ്ണേഴ്‌സ് അപ്പുമായ ഫ്രാന്‍സ് ഇത്തവണയും കിരീടസാധ്യതയില്‍ മുന്നിലുണ്ട്. അവരുടെ ശക്തമായ മുന്നേറ്റനിര ഏത് പ്രതിരോധപ്പൂട്ടും തകര്‍ക്കാന്‍ പോന്നതാണ്.

  • അതിവേഗ കൗണ്ടര്‍ അറ്റാക്കുകളും ആധികാരികമായ വിജയങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് 'ലെ ബ്ലൂസി'ന് പിന്തുണ നല്‍കാം.

3. ഇംഗ്ലണ്ട്

  • പ്രധാന താരങ്ങള്‍: ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം

  • ഫുട്‌ബോളിന്റെ ഈറ്റില്ലമെന്ന് അവകാശപ്പെടുമ്പോഴും 1966ന് ശേഷം ഒരു പ്രധാന കിരീടം പോലും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഇത്തവണയെങ്കിലും കപ്പ് നാട്ടിലെത്തിക്കാന്‍ ഉറച്ചാണ് കെയ്‌നും കൂട്ടരും വരുന്നത്.

  • വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടുകള്‍ക്കും ഒടുവില്‍ ഒരു ടീം ചരിത്രം കുറിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലണ്ടിനൊപ്പം കൂടാം.

Harry Kane

4. സ്‌പെയിന്‍

  • പ്രധാന താരങ്ങള്‍: ലമീന്‍ യമാല്‍, റോഡ്രി

  • ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാത്ത ഉരുക്കു പ്രതിരോധമാണ് സ്‌പെയിന്റേത്. യുവതാരം ലമീന്‍ യമാലിന്റെ അസാധ്യ പ്രകടനമാണ് സ്പാനിഷ് പടയുടെ പ്രധാന കരുത്ത്.

  • മനോഹരമായ പാസിങ് ഗെയിമും വിട്ടുകൊടുക്കാത്ത പ്രതിരോധ തന്ത്രങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് സ്‌പെയിന്‍ മികച്ച ഓപ്ഷനാണ്.

5. മൊറോക്കോ

  • പ്രധാന താരങ്ങള്‍: അഷ്‌റഫ് ഹക്കീമി, യാസിന്‍ ബോണോ

  • കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനലില്‍ എത്തി ചരിത്രം കുറിച്ച ആഫ്രിക്കന്‍ കരുത്തര്‍ ഇത്തവണയും അട്ടിമറി വീര്യവുമായി മുന്നേറുകയാണ്. സെമിയില്‍ തങ്ങളെ പുറത്താക്കിയ ഫ്രാന്‍സിനെത്തന്നെയാണ് അവര്‍ക്ക് ഇത്തവണയും നേരിടേണ്ടത്.

  • വമ്പന്മാരെ അട്ടിമറിക്കുന്ന 'അണ്ടര്‍ഡോഗ്' ടീമുകളുടെ പോരാട്ടവീര്യം ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ണുംപൂട്ടി മൊറോക്കോയെ പിന്തുണയ്ക്കാം.

6. നോര്‍വേ

  • പ്രധാന താരം: എര്‍ലിങ് ഹാളണ്ട്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്

  • 1998ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന നോര്‍വേ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കുതിപ്പിലാണ്. ഗോളടിവീരന്‍ ഹാളണ്ടിന്റെ സാന്നിധ്യം ഏത് ടീമിനും പേടിസ്വപ്നമാണ്.

  • ഒരു പുതിയ ടീമിന്റെ അവിശ്വസനീയ കുതിപ്പിന് സാക്ഷിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍വേയ്ക്കായി കൈയടിക്കാം.

ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം നോര്‍വേ ടീമും എര്‍ലിങ് ഹാളണ്ടും

7. ബെല്‍ജിയം

  • പ്രധാന താരങ്ങള്‍: കെവിന്‍ ഡി ബ്രൂയ്ന്‍, തിബോ കോര്‍ട്ടുവ

  • പ്രീ-ക്വാര്‍ട്ടറില്‍ അമേരിക്കയെ തോല്‍പ്പിച്ചാണ് ബെല്‍ജിയത്തിന്റെ വരവ്. ഫോളാരിന്‍ ബലോഗനെ യുഎസ് ടീമില്‍ തിരികെ എത്തിക്കാന്‍ ട്രംപ് ഇടപെട്ടതിന് ശേഷം, ബെല്‍ജിയം ജയിച്ചതാണ് നീതിയെന്ന് ലോകമെമ്പാടുമുള്ള പലരും കരുതുന്നു. പഴയ പ്രമുഖരില്ലാതെ ഇറങ്ങിയ ബെല്‍ജിയത്തിന് മേല്‍ ടൂര്‍ണമെന്റിന് മുന്‍പ് വലിയ പ്രതീക്ഷകള്‍ ഇല്ലായിരുന്നു.

  • ഈ ടീമിനെ തിരഞ്ഞെടുക്കാം, നിങ്ങള്‍ക്ക് ഇഷ്ടം ഇതാണെങ്കില്‍: വാഫിളുകള്‍ (Waffles), ചോക്ലേറ്റുകള്‍, ട്രെന്‍ഡിങ് ഡാന്‍സ് ആഘോഷങ്ങള്‍, പിന്നെ എപ്പോഴും വലിയ പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ നിരാശപ്പെടുത്തുന്ന 'സുവര്‍ണ തലമുറകള്‍'.

8. സ്വിറ്റ്‌സര്‍ലന്‍ഡ്

  • പ്രധാന താരങ്ങള്‍: ഗ്രാനിറ്റ് ഷാക്ക, ജോഹാന്‍ മാന്‍സാംബി

  • യൂറോ കപ്പില്‍ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സ്വിസ് പട ഒടുവില്‍ ലോകകപ്പിലും തങ്ങളുടെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. 72 വര്‍ഷത്തിന് ശേഷമാണ് അവര്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിശ്ചിത 90 മിനിറ്റില്‍ ഇവരെ തോല്‍പ്പിക്കുക എന്നത് ഏത് കൊമ്പന്‍മാര്‍ക്കും കടുപ്പമാണ്.

Your World Cup team's been knocked out. Who should you support now?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സത്യപ്രതിജ്ഞ ചെയ്യാൻ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം; പുറത്തിറങ്ങാൻ ഇനിയും കടമ്പ

'എന്റെ മാതൃഭാഷ ഇം​ഗ്ലീഷ് ആണ്, മലയാളം വായിക്കാനും എഴുതാനും അറിയില്ല; വീട്ടിലും ഇം​ഗ്ലീഷാണ് സംസാരിക്കുന്നതെന്ന്' ലെന

നിങ്ങള്‍ ലോവര്‍ മിഡില്‍ ക്ലാസാണോ?; മൈന്‍ഡ് സെറ്റ് മാറ്റൂ!, ഉയരത്തില്‍ എത്താന്‍ ഇതാ ടിപ്പുകള്‍

ആ വെറും തറയില്‍ മലയാളത്തിന്റെ മഹാനടന്‍ ഇരുന്നു; ഞാന്‍ വരുന്നതു വരെ അദ്ദേഹം അവിടെ ഇരിക്കും!

നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ