ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍; ഫിഫ നടപടി വിവാദത്തില്‍

ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ വീണ്ടും ഒത്തുകളി ആരോപണങ്ങളും ശക്തമായിട്ടുണ്ട്
Fifa Worldcup
ഫ്രാൻസ് ടീം പരിശീലനത്തിൽ AP
Edited By:
Updated on
1 min read

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ ഈജിപ്ത്- അര്‍ജന്റീന മത്സരത്തിലെ റഫറിയിങ്ങിനെതിരെ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ തുടരുകയാണ്. ഇതിനിടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലെ റഫറിമാരുടെ പട്ടികയും വിവാദത്തിലേക്ക്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫ്രാന്‍സ് - മൊറോക്കോ ക്വാര്‍ട്ടര്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിയിങ് പാനലില്‍ മുഴുവന്‍ അര്‍ജന്റീനക്കാരെയാണ് ഫിഫ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Fifa Worldcup
വിവാദ തീരുമാനങ്ങള്‍; ഫ്രഞ്ച് റഫറിയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണം; ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്

ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ വീണ്ടും ഒത്തുകളി ആരോപണങ്ങളും ശക്തമായിട്ടുണ്ട്. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു മത്സരത്തിലെ അഞ്ചു റഫറിമാരും ഒരേ രാജ്യത്ത് നിന്നുള്ളവരാകുന്നത്. പരിചയസമ്പന്നനായ ഫകുണ്ടോ ടെല്ലോ ആണ് ഈ മത്സരം നിയന്ത്രിക്കുന്നത്. ടെല്ലോയെ സഹായിക്കാന്‍ അസിസ്റ്റന്റ് റഫറിമാരായി യുവാന്‍ പാബ്ലോ ബെലാറ്റിയും ഗബ്രിയേല്‍ ചാഡെയും ഉണ്ടാകും.

അർജന്റീനൻ റഫറിമാർ
അർജന്റീനൻ റഫറിമാർ

നാലാം റഫറിയായി ഡാരിയോ ഹെരേരയും, ക്രിസ്റ്റ്യന്‍ നവാരോ റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. 2022-ലെ ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ചത് ഫകുണ്ടോ ടെല്ലോ ആണ്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫ്രാന്‍സ്, അര്‍ജന്റീനയുടെ കടുത്ത എതിരാളികളായിരുന്നു. ഈ സാഹചര്യത്തില്‍ റഫറിമാരെ നിശ്ചയിച്ചത് മത്സരത്തിന്റെ നിക്ഷ്പക്ഷതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്.

Fifa Worldcup
'നഗ്നമായ അനീതി; ട്രംപ് സഹായിച്ചിട്ടില്ലെന്ന് ആര്‍ക്ക് പറയാനാകും'; അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ ഫിഫയ്‌ക്കെതിരെ എംബി രാജേഷ്
Fifa Worldcup
അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍ vs ബെല്‍ജിയം...; വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ തീപാറും പോരാട്ടം, അറിയാം ക്വാര്‍ട്ടര്‍ ലൈനപ്പ്
Fifa Worldcup
'ചേട്ടൻ' ചിൽ മോഡിലാണ് ! ബ്രിട്ടനിൽ ഇടവേള ആസ്വദിച്ച് സഞ്ജു സാംസൻ
Summary

The five referees officiating the France-Morocco match are Argentines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com