എർലിങ് ഹാളണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ, FIFA World Cup European qualifiers x
Sports

പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാള്‍ഡോ, ഹാളണ്ടിന് ഹാട്രിക്ക്; ജയിച്ചു കയറി സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വെ

യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ കരുത്തര്‍ക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വെ, തുര്‍ക്കി ടീമുകള്‍ക്ക് ജയം. സ്‌പെയിന്‍ 2-0ത്തിനു ജോര്‍ജിയയെ വീഴ്ത്തി. ഇറ്റലി 1-3നു എസ്‌റ്റോണിയയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനു അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ജയം പിടിച്ചത്. നോര്‍വെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് ഇസ്രയേലിനെ വീഴ്ത്തി.

സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പോരില്‍ ഇഞ്ച്വറി സമയത്ത് നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡിനെതിരെ രക്ഷപ്പെട്ടത്. റൂബെന്‍ നെവെസ് നേടിയ ഗോളാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്. കളിയുടെ 75ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയാണ് റൊണാള്‍ഡോ നഷ്ടപ്പെടുത്തിയത്.

ജോര്‍ജിയക്കെതിരെ കളിയുടെ ഇരു പകുതികളിലായാണ് സ്‌പെയിന്‍ വല ചലിപ്പിച്ചത്. 24ാം മിനിറ്റില്‍ യെരമി പിനോയാണ് സ്പാനിഷ് ടീമിനു ലീഡ് സമ്മാനിച്ചത്. 64ാം മിനിറ്റില്‍ മികേല്‍ ഒയര്‍സബല്‍ രണ്ടാം ഗോള്‍ വലയിലിട്ടു.

ഗന്നാരോ ഗട്ടുസോ പരിശീലകനായ ശേഷമുള്ള ഇറ്റാലിയന്‍ മുന്നേറ്റം തുടരുന്നു. എസ്റ്റോണിയയെ അവര്‍ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നാലാം മിനിറ്റില്‍ മൊയ്‌സെ കീനിലൂടെ അസൂറികള്‍ മുന്നിലെത്തി. 38ാം മിനിറ്റില്‍ മാറ്റിയോ റെറ്റെഗുയി രണ്ടാം ഗോള്‍ നേടി. 74ാം മിനിറ്റില്‍ ഫ്രാന്‍സെസ്‌കോ പിയോ എസ്‌പൊസിറ്റോ മൂന്നാം ഗോളും നേടി. 76ാം മിനിറ്റിലാണ് എസ്‌റ്റോണിയ ആശ്വാസ ഗോള്‍ നേടിയത്.

മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ട് നേടിയ ഹാട്രിക്ക് ഗോളിന്റെ ബലത്തിലാണ് നോര്‍വെ ഇസ്രയേലിനെതിരെ മിന്നും ജയം സ്വന്തമാക്കിയത്. 27, 63, 72 മിനിറ്റുകളിലാണ് താരം വല ചലിപ്പിച്ചത്. 18ാം മിനിറ്റില്‍ അനന്‍ ഖലൈലിയുടെ ഓണ്‍ ഗോളാണ് നോര്‍വെയ്ക്ക് ലീഡ് സമ്മാനിച്ചത്. 28ാം മിനിറ്റില്‍ ഇസ്രയേലിന്റെ ഇഡാന്‍ നാച്മിസും നോര്‍വെയ്ക്ക് ഓണ്‍ ഗോള്‍ സമ്മാനിച്ചു.

FIFA World Cup European qualifiers: Ronaldo fails to slot it past Caoimhin Kelleher. Heroic bit of goalkeeping from the Brentford custodian to deny the Portuguese skipper.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT