Mohammed Shami, Hasin Jahan X
Sports

അതിർത്തി തർക്കത്തിൽ അയൽക്കാരിയെ മർദ്ദിച്ചെന്ന പരാതി; ഇന്ത്യൻ താരം ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ് (വിഡിയോ)

കൊലപാതക ശ്രമം, ​ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: അയൽക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കുമെതിരെ പൊലീസ് കേസ്. അതിർത്തി തർക്കത്തിന്റെ പേരിൽ ഹസിൻ മർദ്ദിച്ചെന്ന പരാതിയുമായി അയൽക്കാരി ഡാലിയ ഖാത്തുനാണ് പൊലീസിനെ സമീപിച്ചത്. കൊലപാതക ശ്രമം, ​ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നു.

ഹസിൻ ജഹാൻ ഡാലിയയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. ബം​ഗാളിലെ സുരി ന​ഗരത്തിൽ ഷമിയുടെ മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണു കേസിനാധാരം. ഹസിൻ ജഹാൻ ഈ ഭൂമിയിൽ കെട്ടിടം നിർമിക്കാൻ ശ്രമിച്ചിരുന്നു. ഇത് തർക്ക ഭൂമിയാണെന്നു ഉന്നയിച്ചു അയൽക്കാരിയായ ഡാലിയ ഖാത്തുൻ തടയാൻ ശ്രമിച്ചു. പിന്നാലെയാണ് കൈയേറ്റമുണ്ടായത്.

നിർമാണ സ്ഥലത്തെ വസ്തുക്കൾ എടുത്തു മാറ്റി ഡാലിയയെ ഹസിൻ ജഹാൻ തള്ളുന്നതാണു പുറത്തു വന്ന ദൃശ്യങ്ങളിലുള്ളത്. ഹസിൻ ജഹാനും മകളും ചേർന്നു തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് ഡാലിയയുടെ പരാതിയിലെ ആരോപണം.

സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണമെന്നു പൊലീസ് വ്യക്തമാക്കി. ഹസിൻ ജഹാനും മകൾക്കും ജീവിക്കാനായി ഷമി മാസ് നാല് ലക്ഷം രൂപ നൽകണമെന്നു ഈയടുത്ത് കോടതി വിധിച്ചിരുന്നു.

Mohammed Shami, Hasin Jahan, FIR: Hasin Jahan, the estranged wife of Mohammed Shami, and her daughter Arshi Jahan are facing serious charges, including attempted murder, after a violent clash with a neighbour, Dalia Khatoon, in Suri, West Bengal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT