രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി 
Sports

250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം; റെക്കോര്‍ഡിട്ട് ഹിറ്റ്മാന്‍ 

ഓവലില്‍ നടന്ന മത്സരത്തില്‍ 5 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കെന്നിങ്ടണ്‍: ഏകദിനത്തില്‍ 250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. ഇംഗ്ലണ്ടിന് എതിരായ ഓവലില്‍ നടന്ന മത്സരത്തില്‍ 5 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഇതോടെ 250 സിക്‌സുകള്‍ എന്ന അപൂര്‍വ നേട്ടത്തിലേക്ക് രോഹിത് എത്തി. 

ഓവലില്‍ 58 പന്തില്‍ നിന്ന് 7 ഫോറും അഞ്ച് സിക്‌സും അടിച്ചാണ് രോഹിത് 76 റണ്‍സ് നേടിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ പറത്തിയ സിക്‌സിലൂടെയാണ് ഏകദിനത്തില്‍ 250 സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കിയത്. 

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തുന്ന കളിക്കാരില്‍ രോഹിത് നാലാമത് എത്തി. 351 സിക്‌സോടെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ് മുന്‍പില്‍. 331 സിക്‌സോടെ ക്രിസ് ഗെയ്ല്‍ രണ്ടാമത്. 270 സിക്‌സുകള്‍ പറത്തിയ ലങ്കന്‍ മുന്‍ ഓപ്പണര്‍ ജയസൂര്യയാണ് മൂന്നാം സ്ഥാനത്ത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍? ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കുന്നതിന്റെ നേട്ടമെന്ത്

ഒരോവറിലെ ആറ് പന്തും... 6, 6, 6, 6, 6, 6... 2 കിടിലൻ സെഞ്ച്വറികളും! ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കുശാൽ; നേട്ടത്തിൽ സഞ്ജുവിനൊപ്പം

ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

ആൻഡമാൻ സമുദ്ര തീരത്ത് വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി! രാജ്യത്തിന് നിർണായക നേട്ടം

SCROLL FOR NEXT