ഫോട്ടോ: ട്വിറ്റർ 
Sports

സീസണിലെ ആദ്യ മത്സരം, ആദ്യ വിക്കറ്റ്; ഡ്രാഗണ്‍ ബോള്‍ സെലിബ്രേഷനുമായി ചേതന്‍ സക്കറിയ

2021 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സമയം ബ്ലാക്ക് പാന്തര്‍ സെലിബ്രേഷനാണ് ചേതനില്‍ നിന്ന് വന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീസണിലെ തന്റെ ആദ്യ മത്സരം കളിക്കാനെത്തിയ ചേതന്‍ സക്കറിയ നിരാശപ്പെടുത്തിയില്ല. ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തി തന്റെ ടീമിന് ചേതന്‍ മികച്ച തുടക്കം നല്‍കി. ഇവിടെ ചേതനില്‍ നിന്ന് വന്ന വിക്കറ്റ് സെലിബ്രേഷനാണ് ആരാധകര്‍ക്കിടയില്‍ കൗതുകമാവുന്നത്. 

2021 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സമയം ബ്ലാക്ക് പാന്തര്‍ സെലിബ്രേഷനാണ് ചേതനില്‍ നിന്ന് വന്നത്. എന്നാല്‍ ഡല്‍ഹിയിലേക്ക് എത്തിയപ്പോള്‍ 24കാരനില്‍ നിന്ന് വന്നത് ഡ്രാഗണ്‍ ബോള്‍ Z സെലിബ്രേഷനും...

മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് ചേതന്‍ ഒരു വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ മികവ് കാണിച്ചെങ്കിലും ചേതന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുക പ്രയാസമാണ്. ഖലീല്‍ അഹ്മദ് ഫിറ്റ്‌നസ് വീണ്ടെടുക്കുമ്പോള്‍ ചേതന് അവസരം നഷ്ടമാകും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT