Sediqullah Atal x
Sports

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

സെദിഖുല്ലയുടെ കന്നി ടെസ്റ്റ് സെഞ്ച്വറി ബലത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ സമനില പൊരുതി നേടി അഫ്ഗാനിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

അബുദാബി: രണ്ടാം ഇന്നിങ്‌സില്‍ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ സെദിഖുല്ലയുടെ സെഞ്ച്വറി കരുത്തില്‍ പൊരുതി നിന്നു സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍.

രണ്ടാം ഇന്നിങ്‌സില്‍ 479 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. 332 പന്തുകള്‍ നേരിട്ട് 111 റണ്‍സുമായി സെദിഖുല്ല അടല്‍ തിളങ്ങിയതാണ് നിര്‍ണായകമായത്. ടെസ്റ്റില്‍ താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് യുവതാരത്തിന്റെ ചരിത്ര നേട്ടം.

സെഞ്ച്വറി നേട്ടത്തിനൊപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി. അന്താരാഷ്ട്ര ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ (ഇരു ടീമുകളുടേയും 2 ഇന്നിങ്‌സുകള്‍) സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ അഫ്ഗാന്‍ താരമായി സെദിഖുല്ല മാറി. 9 ഫോറും 3 സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ കിടിലന്‍ ബാറ്റിങ്.

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 346 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 7ന് 372 റണ്‍സ് എന്നിലയില്‍ ഡിക്ലയറും ചെയ്തു. അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 240 റണ്‍സിനു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 8ന് 346.

Sediqullah Atal produced a historic fourth-innings century to help Afghanistan secure a draw against Bangladesh in the one-off Test in Abu Dhabi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ