ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങള്‍  BCCI
Sports

93 വര്‍ഷത്തിനിടെ ആദ്യം; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ചരിത്രനേട്ടം

2018ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഇന്നിങ്‌സ് ജയത്തിന്റെ റെക്കോര്‍ഡാണ് പിന്നിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

മുല്ലന്‍പുര്‍: സ്പിന്‍ ത്രയങ്ങള്‍ നിറഞ്ഞാടിയ ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയം പിടിച്ചത്. ന്യൂ ചണ്ഡീഗഢില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്നിങ്‌സിനും 300 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് കുറിച്ചത്. 1932ല്‍ ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷമുള്ള 93 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2018ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഇന്നിങ്‌സ് ജയത്തിന്റെ റെക്കോര്‍ഡാണ് പിന്നിലായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 564 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ സെഞ്ചുറികള്‍ നേടി ഇന്ത്യന്‍ ഇന്നിങ്‌സിന് ശക്തമായ അടിത്തറ ഒരുക്കി. സായ് സുദര്‍ശന്‍, ഋഷഭ് പന്ത്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിരയെ പൂര്‍ണമായും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിയന്ത്രണത്തിലാക്കി.

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതര്‍ മത്സരത്തിലെ താരമായി. ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തിയ സുതര്‍,, അഫ്ഗാനിസ്ഥാനെ 152 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതോടെ ഇന്ത്യ 412 റണ്‍സിന്റെ വന്‍ ലീഡ് നേടി ഫോളോ-ഓണ്‍ നിര്‍ബന്ധിതമാക്കി. രണ്ടാം ഇന്നിങ്‌സിലും അഫ്ഗാന്‍ ബാറ്റിങ് നിരയ്ക്ക് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ ചെറുക്കാനായില്ല. വാഷിങ്ടന്‍ സുന്ദര്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി. അവസാന ബാറ്റര്‍ റിട്ടയേഡ് ഔട്ട് ആയതോടെ, അഫ്ഗാനിസ്ഥാന്റെ ഇന്നിങ്‌സ് 112 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്നിങ്‌സ് ജയവും സ്വന്തം. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാര്‍ജിനായി ഇത് മാറി.

ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് ജയങ്ങള്‍

  • അഫാനിസ്ഥാനെതിരെ ഇന്നിങ്‌സിനും 300 റണ്‍സിനും - മുല്ലന്‍പുര്‍, 2026

  • വെസ്റ്റിന്‍ഡീസിനെതിരെ ഇന്നിങ്‌സിനും 272 റണ്‍സിനും - രാജ്‌കോട്ട്, 2018

  • അഫാനിസ്ഥാനെതിരെ ഇന്നിങ്‌സിനും 262 റണ്‍സിനും - ബെംഗളുരു, 2018

  • ബംഗ്ലാദേശിനെതിരെ ഇന്നിങ്‌സിനും 239 റണ്‍സിനും - മിര്‍പുര്‍, 2007

  • ശ്രീലങ്കയ്‌ക്കെതിരെ ഇന്നിങ്‌സിനും 239 റണ്‍സിനും - നാഗ്പുര്‍, 2017

മത്സരശേഷം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ടീമംഗങ്ങളെ പ്രശംസിച്ചു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തിയതായി ഗില്‍ പറഞ്ഞു. അതേസമയം അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദി, ടെസ്റ്റ് ക്രിക്കറ്റിലെ പരിചയക്കുറവാണ് ടീമിന് തിരിച്ചടിയായതെന്നും ഈ പര്യടനം ടീമിന് പുതിയ പാഠമാണെന്നും പ്രതികരിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആറു വിക്കറ്റ് നേട്ടവും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയ മാനവ് സുതര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളിലൊരാളായി ശ്രദ്ധ നേടിയത് ഈ ടെസ്റ്റിന്റെ മാറ്റുകൂട്ടുന്നു.

First Time In 93 Years - India Register Historic Win Over Afghanistan In One-Off Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രൂപയ്ക്ക് തകര്‍ച്ച, 56 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കൂപ്പുകുത്തി

'ഊള ചോദ്യങ്ങള്‍ ചോദിക്കുന്ന ഹൂളിഗന്‍സ്; മൊബൈലുമായി എവിടേയും കയറി ചെല്ലും'; നിയമം വരണമെന്ന് ലാല്‍ ജോസ്

യുഎഇയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം; 13 തരം വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രഖ്യാപിച്ച് മന്ത്രാലയം

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് ഇടപാടില്‍ 134 രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് കോടതി

SCROLL FOR NEXT