മോസ്ക്കോ: അവസാന നിമിഷത്തിലെ ഗോളില്‍ ജപ്പാനെ 3-2ന് കീഴടക്കി ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ ജപ്പാന് കരുത്തിന് മുന്നില്‍ പതറാതെ ബെല്‍ജിയം സമനില കണ്ടെത്തി. മത്സരം അധിക സമയത്തേക്ക് നീളുമെന്ന ഘട്ടത്തിലാണ് കളി മറിഞ്ഞത്. കളിയുടെ 69ാം മിനുട്ടില്‍ യാന്‍ വെര്ടോന്ഗന്, 74ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ മൗരന് ഫെല്ലയ്നി എന്നിവരുടെ ഗോളുകളാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷ കാത്തത്. നേരത്തെ ജപ്പാനീസ് താരം ഹരാഗൂച്ചിയാണ് ബെല്‍ജിയത്തെ ഞെട്ടിച്ച് ആദ്യം വല കുലുക്കിയത്. തൊട്ടുപിന്നാലെ ഇനൂയിയാണ് ജപ്പാന് വീണ്ടും ഗോള്‍ സമ്മാനിച്ചത്. 48, 52 മിനുട്ടുകളിലാണ് ജപ്പാന് ഗോളുകള്‍.
തുടക്കം മുതല്‍ ആക്രമിച്ച് മുന്നേറിയ ലുകാകു അടക്കമുള്ള താരങ്ങളെ ജപ്പാന് കട്ടയ്ക്ക് നിന്ന് പ്രതിരോധിച്ചു. പതിയെ മത്സരത്തിന്റെ താളത്തിലേക്ക് എത്തിയ ജപ്പാന് തഞ്ചം കിട്ടിയപ്പോഴൊക്കെ ബെല്‍ജിയം ഭാഗത്തേക്ക് മുന്നേറ്റം നടത്തി അവരെ വിറപ്പിച്ചു. 43ാം മിനുട്ടിന്റെ അവസാനത്തില്‍ ജപ്പാന് ഗോളിന് തൊട്ടരികില്‍ വരെ എത്തുകയും ചെയ്തു. ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates