ഫുട്ബോൾ ലോകകപ്പ്

അവരൊന്നുമല്ല; ഇയാളാണ് ഈ ലോകകപ്പിന്റെ താരം

ലോകകപ്പിലെ മികച്ച താരം ആരാകുമെന്ന ചോദ്യത്തിന് വ്യത്യസ്തമായ ഒരുത്തരവുമായി ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ മികച്ച താരം ആരാകുമെന്ന ചോദ്യത്തിന് വ്യത്യസ്തമായ ഒരുത്തരവുമായി ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കര്‍. എംബാപ്പെ, മോഡ്രിച്ച്, ഗ്രിസ്മാന്‍, ഹസാര്‍ഡ് തുടങ്ങിയ താരങ്ങള്‍ക്കാണ് ഇതുവരെ സാധ്യതകള്‍ പലരും കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ലിനേക്കറിന്റെ അഭിപ്രായത്തില്‍ ഫ്രഞ്ച് മധ്യനിരയുടെ അച്ചുതണ്ടായി നില്‍ക്കുന്ന എന്‍ഗോളോ കാണ്ടെയാണ് ഈ ലോകകപ്പിലെ മികച്ച താരം എന്നാണ്. കാണ്ടെയുടെ നിര്‍ണായക സാന്നിധ്യം 12 താരങ്ങളുമായി കളിക്കുന്നതിന്റെ അധിക ആനുകൂല്യമാണ് ഫ്രാന്‍സിന് നല്‍കുന്നത്. മധ്യനിരയില്‍ രണ്ട് താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന കാണ്ടെ മികച്ച പാസുകള്‍ നല്‍കുകയും എതിര്‍ മുന്നേറ്റങ്ങളെ നിര്‍വീര്യമാക്കാനും സദാ ശ്രദ്ധ പുലര്‍ത്തുന്നു. സ്‌െ്രെടക്കര്‍മാരിലേക്ക് അനായാസം കാണ്ടെ പന്തെത്തിക്കുന്നു. ഫൈനല്‍ പ്രവേശത്തിന് ഫ്രാന്‍സ് കടപ്പെട്ടിരിക്കുന്നത് ഈ മധ്യനിര മാന്ത്രികനോട് തന്നെ. തന്റെ മേഖലയില്‍ എക്കാലത്തെയും മികച്ച താരമാണ് കാണ്ടെ. മൈതാനത്തെ മുന്നേറ്റങ്ങള്‍ കൃത്യമായി മുന്‍കൂട്ടി തന്നെ അയാള്‍ മനസിലാക്കിയെടുക്കുന്നു. അസാധ്യമായ പന്തുകള്‍ പോലും വരുതിയിലാക്കുന്ന കാണ്ടെ അപാരമായ കഴിവുകള്‍ കൈമുതലായുള്ള താരമാണ്. കാണ്ടെയുടെ സാന്നിധ്യമാണ് ഫ്രാന്‍സിന് മുന്നില്‍ വലിയ വലിയ സാധ്യതകള്‍ സമീപ കാലത്ത് തുറക്കപ്പെടാനുള്ള കാരണമെന്നും ലിനേക്കര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT