ഫുട്ബോൾ ലോകകപ്പ്

ഇരട്ട ഗോളുകളുമായി ഹസാദ്, ലുകാകു; ബെല്‍ജിയം 4-1ന് മുന്നില്‍

ഇരട്ട ഗോളുകളുമായി ഹസാദ്, ലുകാകു; ബെല്‍ജിയം 4-1ന് മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലുകാകുവിന് പിന്നാലെ ക്യാപ്റ്റന്‍
ഈദന്‍ ഹസാദും ഇരട്ട ഗോള്‍ വലയിലാക്കിയപ്പോള്‍ ബെല്‍ജിയം ടുണീഷ്യക്കെതിരേ 4-1ന് മുന്നില്‍. 51ാം മിനുട്ടിലാണ് തന്റെ രണ്ടാം ഗോളിലൂടെ ഹസാദ് ലീഡുയര്‍ത്തിയത്. നേരത്തെ അഞ്ചാം മിനുട്ടിലാണ് ഹസാദ് ആദ്യ ഗോള്‍ വലയിലെത്തിച്ചത്. ബെല്‍ജിയത്തിന്റെ പെരുമ വക വയ്ക്കാതെ ടുണീഷ്യ, ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയപ്പോള്‍ ആദ്യ പകുതി  ആവേശകരം. കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ മത്സരം പുരോഗമിക്കവേ ഒന്നാം പകുതിയില്‍ പിറന്നത് നാല് ഗോളുകള്‍. വേഗതയാര്‍ന്ന നീക്കങ്ങളുമായി ഇരു പക്ഷവും കളം നിറഞ്ഞപ്പോള്‍ ആദ്യ പകുതി ആരാധകര്‍ക്ക് വിരുന്നായി. 
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതിന്റെ ആഘാതം പെട്ടെന്ന് തന്നെ കുടഞ്ഞുകളഞ്ഞ ടുണീഷ്യ ബെല്‍ജിയം രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ ഒരു ഗോള്‍ മടക്കി. 
തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മുന്നില്‍ നിന്നെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയാണ് ടുണീഷ്യ ഗോള്‍ മടക്കിയത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ ഈദന്‍ ഹസാദാണ്  ബെല്‍ജിയത്തെ മുന്നില്‍ കടത്തിയത്. പിന്നാലെ ബെല്‍ജിയം രണ്ടാം ഗോളും വലയിലാക്കി. സൂപ്പര്‍ താരം റൊമേലു ലുകാകുവാണ് 16ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ വല കുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ടുണീഷ്യ ഗോള്‍ മടക്കി. ഡിലന്‍ ബ്രോണാണ് ബെല്‍ജിയം പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനേയും സമര്‍ഥമായി മറികടന്ന് പന്ത് വലയിലാക്കിയത്. ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത് ടുണീഷ്യയുടെ ആത്മവിശ്വാസം കൂട്ടി. ഗോളിനടുത്തെത്തുന്ന നിരവധി അവസരങ്ങള്‍ അവര്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബെല്‍ജിയം കളഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ ലുകാകു തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റ പട്ടിക മൂന്നിലെത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT