ഫുട്ബോൾ ലോകകപ്പ്

നെയ്മര്‍ ട്രോളുകള്‍ ഒറ്റ വീഡിയോയില്‍ കാണാം

ഫുട്‌ബോള്‍ കളത്തിന് പുറമേ റോഡിലും, മഞ്ഞുപാളികള്‍ക്കിടയിലും , ഗോള്‍ഫ് മൈതാനത്തും നെയ്മര്‍ ഉരുണ്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

 ലോകകപ്പില്‍ ഇതുവരെയുളള ബ്രസീലിന്റെ പ്രകടനം എങ്ങനെ എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരങ്ങള്‍  ഇതായിരിക്കും. 'ഓരോ കളി കഴിയുന്തോറുംബ്രസീല്‍ മെച്ചപ്പെട്ടുവരുന്നു. പ്രതീക്ഷിച്ച പോലെ നെയ്മറിന്റെ തോളിലേറി ബ്രസീല്‍  കുതിക്കുന്നു.' പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഫുട്‌ബോള്‍ ലോകത്ത് നെയ്മര്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. 

മെക്‌സിക്കോക്കെതിരെ നെയ്മര്‍ കളം നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്. ഒരേ സമയം അദ്ദേഹത്തെ ആരാധകര്‍ പൊക്കി പറയുമ്പോഴും കളിക്കളത്തിലെ വീഴ്ചകളും ഫുട്‌ബോള്‍ ലോകം മറക്കുന്നില്ല. അദ്ദേഹത്തിന്റെ വീഴ്ചകള്‍ കേവലം അഭിനയം മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഈ ട്രോളുകള്‍ എല്ലാ ചേര്‍ത്ത് പുറത്തുവന്ന വീഡിയോയും വൈറലായിരിക്കുകയാണ്. ഫുട്‌ബോള്‍ കളത്തിന് പുറമേ റോഡിലും, മഞ്ഞുപാളികള്‍ക്കിടയിലും , ഗോള്‍ഫ് മൈതാനത്തും നെയ്മര്‍ ഉരുണ്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍