ഫുട്ബോൾ ലോകകപ്പ്

പെനാല്‍റ്റി  നഷ്ടപ്പെടുത്തി ഐസ്‌ലന്‍ഡ്; വീണ്ടും മൂസ; നൈജീരിയ രണ്ട് ഗോളിന് മുന്നില്‍ 

പെനാല്‍റ്റി  നഷ്ടപ്പെടുത്തി ഐസ്‌ലന്‍ഡ്; വീണ്ടും മൂസ; നൈജീരിയ രണ്ട് ഗോളിന് മുന്നില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ഗ്രൂപ്പ് ഡിയില്‍  വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ നൈജീരിയ ഐ്‌സ്‌ലഡിനെതിരേ രണ്ട് ഗോളിന് മുന്നില്‍. 47, 75 മിനുട്ടില്‍ അഹമ്മദ് മൂസയാണ് ഇരട്ട ഗോളുകളുമായി നൈജീരിയയെ മുന്നില്‍ കടത്തിയത്. കൗണ്ടര്‍ ്അറ്റാക്കിലൂടെ നൈജീരിയ  ആദ്യ ഗോള്‍  നേടിയപ്പോള്‍ 75ാം  മിനുട്ടില്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചായിരുന്നു  മൂസയുടെ രണ്ടാം ഗോള്‍. തൊട്ടുപിന്നാലെ ഐസ്‌ലന്‍ഡിന് അനുകൂലമായി  പെനാല്‍റ്റി  ലഭിച്ചെങ്കിലും കിക്കെടുത്ത സിഗുര്‍സന്റെ ഷോട്ട് നൈജീരിയന്‍ ഗോളിയുടെ കൈകളിലൊതുങ്ങി.


ആദ്യ പകുതിയില്‍ ഐസ്‌ലന്‍ഡും നെജീരിയയും ഗോളടിക്കാതെ പിരിഞ്ഞിരുന്നു. ഭൂരിപക്ഷം സമയം പന്ത് കൈവശം വച്ചിട്ടും ഗോളിലേക്ക് ഒരു ഷോട്ട് പോലും അടിക്കാനാകാതെ കുഴങ്ങിയ നൈജീരിയ ഐസ്‌ലന്‍ഡ് പ്രതിരോധത്തെ വെട്ടിലാക്കിയാണ് കൗണ്ടറിലൂടെ ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സിഗുര്‍ഡ്‌സണ്‍ എടുത്ത ഒരു ഫ്രീകിക്ക് നൈജീരിയയെ ഞെട്ടിച്ചു എങ്കിലും ഗോള്‍ കീപ്പര്‍ അതിവിദഗ്ധമായി പന്ത് തട്ടിയകറ്റി. പന്ത് കൈവശം വച്ച് കളിച്ചിട്ടും നൈജീരിയ്ക്ക് മികച്ച അവസരങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. പ്രതിരോധിക്കുകയും അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കുകയും ചെയ്യുകയെന്ന  തന്ത്രം ഐസ്‌ലന്‍ഡ് നാലോളം തവണ നടപ്പാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT