ഫുട്ബോൾ ലോകകപ്പ്

റഷ്യ ലോകകപ്പില്‍ മുത്തമിട്ടാല്‍ താരങ്ങള്‍ക്കൊപ്പം തുണിയഴിക്കുമെന്ന് റഷ്യന്‍ സുന്ദരിയുടെ വാഗ്ദാനം 

തന്റെ രാജ്യം ലോകകപ്പില്‍ മുത്തമിട്ടാല്‍ പൂര്‍ണ നഗ്നയായി റഷ്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാമെന്ന വാഗ്ദാനവുമായി റഷ്യയുടെ ഒരു ഹോട്ട് ആരാധിക

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: സ്വന്തം രാജ്യം ലോകകപ്പില്‍ മുത്തമിടുന്നത് കാണാനാണ് എല്ലാ ആരാധകരും ആഗ്രഹിക്കുന്നത്. റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് കടന്നതോടെ ടീമുകളുടെ എണ്ണത്തിലും കുറവ് വന്നു. പലരും പാതി വഴിയില്‍ പോരാട്ടം അവസാനിപ്പിച്ച് മടങ്ങി. ആതിഥേയരായ റഷ്യയുടെ വിസ്മയ കുതിപ്പും ഇക്കൂട്ടത്തിലുണ്ട്. ടീം ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ നേരിടാനുള്ള ഒരുക്കത്തിലാണ്. 

സ്വന്തം നാട്ടില്‍ അരങ്ങേറുന്ന ലോകകപ്പില്‍ ദേശീയ ടീമിന്റെ കുതിപ്പിന് ആര്‍പ്പുവിളികളുമായി നിരവധി റഷ്യന്‍ ആരാധകരാണ് സ്റ്റേഡിയങ്ങളിലേക്ക് തള്ളിക്കയറുന്നത്. നാട്ടുകാരുടെ പ്രോത്സാഹനത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ അട്ടിമറിച്ചുള്ള റഷ്യന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ടീമിന്  വ്യത്യസ്തമായ രീതിയില്‍ പ്രോത്സാഹനം നല്‍കാനുള്ള തീരുമാനം ചിലരെങ്കിലും എടുക്കാറുണ്ട്. അത്തരമൊരു വാഗ്്ദാനമാണ് ഇപ്പോള്‍ റഷ്യയിലെ ഹോട്ട് ഹിറ്റ്. വാഗ്ദാനം ഇതാണ്. റഷ്യ ലോക കിരീടം സ്വന്തമാക്കിയാല്‍ പൂര്‍ണ നഗ്നയായി ഫോട്ടോയ്ക്ക്  പോസ് ചെയ്യാം. വെറുതേ പോസ് ചെയ്യുകയല്ല. ലോകകപ്പ് നേടിയ റഷ്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട്. 

തന്റെ രാജ്യം ലോകകപ്പില്‍ മുത്തമിട്ടാല്‍ പൂര്‍ണ നഗ്നയായി റഷ്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത് റഷ്യയുടെ ഒരു ഹോട്ട് ആരാധികയാണ്. റഷ്യയിലെ അറിയപ്പെടുന്ന മോഡലും മുന്‍ പോണ്‍ നായികയുമായ നതാലിയ നെമചിനോവയാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. ബ്ലോഗറായ ഫ്യോദോര്‍ മസ്‌ലോവിന് അനുവദിച്ച അഭിമുഖത്തിലാണ് റഷ്യന്‍ സുന്ദരിയുടെ പ്രതികരണം. ക്വാര്‍ട്ടറിന് ഇറങ്ങും മുന്‍പ് ദേശീയ ടീമിനെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന ചോദ്യം മസ്‌ലോവ് ഉന്നയിച്ചപ്പോഴാണ് 28കാരിയായ മോഡലിന്റെ നഗ്നതാ പ്രദര്‍ശന ഉറപ്പ്. ബ്യൂട്ടിഫുള്‍, ക്രേസി, സെക്‌സി ഫോട്ടോ ഷൂട്ടാണ് വാഗ്ദാനം. റഷ്യന്‍ താരങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT