ശിവ് പ്രസാദ് സിങ്, ആര്‍ പി സിങ് / ട്വിറ്റർ ചിത്രം 
Sports

ഇന്ത്യന്‍ മുന്‍ താരം ആര്‍ പി സിങ്ങിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശിവ് പ്രസാദ് സിങിന്റെ മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ആര്‍ പി സിങ്ങിന്റെ പിതാവ് ശിവ് പ്രസാദ് സിങ് കോവിഡ് ബാധിച്ച് മരിച്ചു. ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശിവ് പ്രസാദ് സിങിന്റെ മരണം. പിതാവിന്റെ മരണ വാര്‍ത്ത ആര്‍ പി സിങ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

'എന്റെ പിതാവ് ശിവ് പ്രസാദ് സിങ്ങിന്റെ മരിച്ച വിവരം ദുഃഖത്തോടെയും സങ്കടത്തോടെയും എല്ലാവരെയും അറിയിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്റെ പിതാവിനേയും ഓര്‍ക്കണമേയെന്ന് അഭ്യര്‍ഥിക്കുന്നു'. ആര്‍ പി സിങ് ട്വിറ്ററില്‍ കുറിച്ചു.

ആര്‍ പി സിങിന്റെ പിതാവിന്റെ നിര്യാണത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും പാര്‍ത്ഥിവ് പട്ടേലും അനുശോചിച്ചു. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു കളിച്ച സൗരാഷ്ട്ര താരം ചേതന്‍ സാകരിയയുടെ പിതാവും മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയുടെ പിതാവും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, ജാ​ഗ്രത

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

വർഷം മുഴുവൻ മാമ്പഴം ഫ്രഷായിരിക്കും, ഇങ്ങനെ ചെയ്തു വയ്ക്കൂ

SCROLL FOR NEXT