Paulose 
Sports

മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു

1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമാണ്. നിലവിൽ കേരള ഫുട്ബോൾ അസ്സോസിയേഷൻ്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

1973 ഡിസംബർ 27-ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി സന്തോഷ് ട്രോഫി കിരീടനേട്ടം. പ്രതിരോധ നിര താരമായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടി. 1979ൽ ടീമിൻ്റെ ക്യാപ്റ്റനുമായിരുന്നു.

1993 ൽ പി പൗലോസ് സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിൻ്റെ അസിസ്റ്റൻ്റ് മാനേജരായിരുന്നു. 12 വർഷം എറണാകുളം ജില്ല ഫുട്ബോൾ അസ്സോസിയേഷൻ്റെ സെക്രട്ടറിയായിരുന്ന പൗലോസ്, 38 വർഷക്കാലം അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

ആലുവ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഫുട്ബോളിലേക്ക് പ്രവേശിക്കുന്നത്. ജൂനിയർ ഫുട്ബാൾ സംസ്ഥാന ടീമിലും പൗലോസ് അംഗമായിരുന്നു. 1971-72ൽ ദേശീയ ചാംപ്യന്മാരായ കോഴിക്കോട് സർവ്വകലാശാല ടീമിൽ പൗലോസും അം​ഗമായിരുന്നു. പ്രീമിയർ ടയേഴ്സ് ഫുട്ബോൾ ടീമിൽ അംഗമായിരുന്നു.

Former Kerala football player P. Paulose passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

'ഡിമാൻഡുകൾ പോക്കറ്റില്‍ തന്നെ ഇരിക്കട്ടെ'! പാക് ക്രിക്കറ്റിന്റെ ആവശ്യം തള്ളി ഐസിസി

മധ്യകേരളത്തിന്റെ ദീര്‍ഘകാല ആവശ്യം; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

SCROLL FOR NEXT