അലീം ദാര്‍ എക്സ്
Sports

ദയനീയ പരാജയം; പാകിസ്ഥാന്‍ സെലക്ഷന്‍ കമ്മറ്റിയില്‍ അഴിച്ചുപണി; മുന്‍ അംപയര്‍ അലീം ദാറടക്കം നാല് പുതിയ അംഗങ്ങള്‍

പാകിസ്ഥാന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ല കാലമല്ല ഇത്. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ദയനീയമാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മറ്റിയില്‍ മുന്‍ അമ്പയര്‍ അലീം ദാര്‍ ഉള്‍പ്പടെ നാല് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപൂലികരിച്ചു.

പാകിസ്ഥാന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനം. മുള്‍ട്ടാന്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെയാണ് സെലക്ഷന്‍ കമ്മറ്റി അഴിച്ചുപണിയാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്. പുതിയ കമ്മിറ്റി അംഗങ്ങളായി അലീം ദാര്‍, അഖിബ് ജാവേദ്, അസ്ഹര്‍ അലി, ഹസ്സന്‍ ചീമ എന്നിവരാണ് പുതിയ അംഗങ്ങള്‍.

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച അംപയര്‍മാരിലൊരാളാണ് പാകിസ്ഥാന്‍ സ്വദേശിയായ അലീംദാര്‍. ശാന്തമായ പെരുമാറ്റവും ശ്രദ്ധേയമായ തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ള ദാര്‍ 132 ടെസ്റ്റ് മത്സരങ്ങളിലും 236 ഏകദിനങ്ങളും 69 ടി20 മത്സരങ്ങളും നിയന്ത്രിച്ചു. മൂന്ന് തവണ ഐസിസി അമ്പയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിങ്‌സില്‍ മൂന്നു പാക് ബാറ്റര്‍മാര്‍ സെഞ്ചറികള്‍ സഹിതം 556 റണ്‍സെടുത്ത മത്സരത്തില്‍, പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയം. ഒന്നാം ഇന്നിങ്‌സില്‍ 267 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാക്കിസ്ഥാന്‍, അഞ്ചാം ദിനം ആദ്യ സെഷന്‍ പോലും പൂര്‍ത്തിയാക്കാനാകാതെ 54.5 ഓവറില്‍ 220 റണ്‍സിന് എല്ലാവരും പുറത്തായി.

അസുഖബാധിതനായ അബ്രാര്‍ അഹമ്മദ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്തില്ല. ഇതോടെ മൂന്നു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 10ന് മുന്നിലെത്തി. ടെസ്റ്റില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയും സ്വന്തം നാട്ടില്‍ അവസാനം കളിച്ച ഒന്‍പതു ടെസ്റ്റുകളില്‍ ഏഴാം തോല്‍വിയുമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT