Novak Djokovic X
Sports

101ാം ഫ്രഞ്ച് ഓപ്പണ്‍ ജയം; നൊവാക് ജോക്കോവിച് സെമിയില്‍

അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തി സെര്‍ബിയന്‍ ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ടെന്നീസിന്റെ ഇക്കാലമത്രയുമുള്ള ചരിത്രം മാറ്റിയെഴുതാന്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചിനു (Novak Djokovic) വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ജോക്കോ സെമിയിലേക്ക് മുന്നേറി. സെമിയില്‍ മിന്നും ഫോമിലുള്ള യാന്നിക്ക് സിന്നറാണ് ജോക്കോയുടെ എതിരാളി.

ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് സെര്‍ബിയന്‍ ഇതിഹാസത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് താരം സെമി ഉറപ്പിച്ചത്. സ്‌കോര്‍: 4-6, 6-3, 6-2, 6-4.

കരിയറിലെ 101ാം ഫ്രഞ്ച് ഓപ്പണ്‍ ജയമാണ് ജോക്കോ സ്വന്തമാക്കിയത്. 25 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടമെന്ന, ടെന്നീസ് ചരിത്രത്തില്‍ ഒരു പുരുഷ, വനിതാ താരങ്ങള്‍ക്കുമില്ലാത്ത നേട്ടത്തിലേക്ക് ഇനി രണ്ട് ജയങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനു വേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം