അരിയാന സബലേങ്ക, കോക്കോ ഗഫ് (French Open Tennis) x
Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനല്‍; ലക്ഷ്യം കന്നി കിരീടം! ഒന്നും രണ്ടും റാങ്കുകാര്‍ നേര്‍ക്കുനേര്‍

ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനായി അരിയാന സബലേങ്കയും കോക്കോ ഗഫും

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് (French Open Tennis) വനിതാ സിംഗിള്‍സ് ഫൈനലില്‍ തീപാറും പോരാട്ടം. നിലവിലെ ഒന്നാം നമ്പര്‍ താരം ബലറൂസിന്റെ അരിയാന സബലേങ്ക ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ കോക്കോ ഗഫുമായി ഏറ്റുമുട്ടും. ഇരുവരും ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. കോക്കോ ഗഫിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ പ്രവേശമാണിത്. സബലേങ്ക നടാടെയാണ് കലാശപ്പോരിലേക്ക് എത്തുന്നത്.

സ്യെംതകിന്റെ 26 തുടര്‍ ജയങ്ങള്‍ക്ക് വിരാമമിട്ട് സബലേങ്ക

സെമിയില്‍ സബലേങ്ക നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീട ജേതാവായ പോളണ്ടിന്റെ ഇഗ സ്യെംതകിനെ വീഴ്ത്തിയാണ് കലാശപ്പോരിലേക്ക് മുന്നേറിയത്. തുടരെ നാലാം കിരീടവും കരിയറിലെ അഞ്ചാം ഫ്രഞ്ച് ഓപ്പണും ലക്ഷ്യമിട്ടെത്തിയ സ്യെംതകിനെ മൂന്ന് സെറ്റ് പോരിലാണ് സബലേങ്ക വീഴ്ത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ ജയിച്ചു കയറിയ സബലേങ്കയ്ക്ക് രണ്ടാം സെറ്റില്‍ കാലിടറി. എന്നാല്‍ മൂന്നാം സെറ്റില്‍ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ അതിവേഗം താരം സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 7-6 (7-1), 4-6, 6-0.

2020ല്‍ ആദ്യമായി ഇവിടെ കിരീട ജേത്രിയായ സ്യെംതക് 2022, 23, 24 വര്‍ഷങ്ങളില്‍ നേട്ടം ആവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണ മുന്നേറ്റം സെമിയില്‍ അവസാനിച്ചു.

സ്യെംതകിന്റെ റോളണ്ട് ഗാരോസിലെ തുടരെ 26 വിജയങ്ങളുടെ മുന്നേറ്റം അവസാനിപ്പിച്ചാണ് സബലേങ്ക ഫൈനലുറപ്പിച്ചത്. കരിയറിലെ കന്നി ഫ്രഞ്ച് ഓപ്പണും നാലാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് സബലേങ്ക ലക്ഷ്യമിടുന്നത്.

അത്ഭുത കുതിപ്പിന് കടിഞ്ഞാണിട്ട് ഗഫ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയ ഫ്രാന്‍സിന്റെ ലോയിസ് ബോസനെ അനായാസം വീഴ്ത്തിയാണ് കോക്കോ ഗഫിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ പ്രവേശം. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ 6-1, 6-2 എന്ന സ്‌കോറിനാണ് ഗഫിന്റെ ജയം.

2022ല്‍ ഇഗ സ്യെംതകിനു മുന്നില്‍ അടിയറ വച്ച കിരീടം ഇത്തവണ സ്വന്തമാക്കമെന്ന പ്രതീക്ഷയിലാണ് ഗഫ്. താരം രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണ് റോളണ്ട് ഗാരോസില്‍ ഉന്നം വയ്ക്കുന്നത്. നേരത്തെ 2023ല്‍ ഗഫ് യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ പ്രവേശനം കൂടിയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

കുവൈത്ത് തീരത്ത് സ്‌ഫോടനം, കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു; പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷം

ലോട്ടറി അടിച്ചവരുടെ ശ്രദ്ധയ്ക്ക്!, നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്; പിഴയടക്കം അടയ്ക്കാനുള്ളത് ലക്ഷങ്ങള്‍

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

പരീക്ഷ ഭയമോ?, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ 'ചിരി' ഹെല്‍പ് ലൈന്‍, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT