സ്റ്റീവ് സ്മിത്ത് എക്സ്
Sports

പരിശീലനത്തിനിടെ പരിക്ക്, സ്റ്റീവ് സ്മിത്തും കളിക്കില്ലേ?

ജോഷ് ഹെയ്‌സല്‍വുഡ് നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്തിനു പരിക്കേറ്റു. പരിശീലനത്തിനിടെ താരത്തിന്റെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്നു സ്മിത്ത് പരിശീലനം തുടരാതെ മടങ്ങുകയും ചെയ്തു.

നേരത്തെ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു. പിന്നാലെയാണ് ആശങ്കയായി സ്മിത്തിന്റെ പരിക്ക്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി 1-0ത്തിനു മുന്നില്‍ നില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റ് ഈ മാസം 6 മുതല്‍ 10 വരെ അഡ്‌ലെയ്ഡില്‍ നടക്കും. അതിനിടെയാണ് പരിക്ക് ഓസീസിന് തിരിച്ചടിയാകുന്നത്.

ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും പരാജയപ്പെട്ട സ്മിത്തിനും പരിക്ക് ആശങ്കയായി മാറുകയാണ്. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിനിടെയാണ് പരിക്ക്. സമീപ കാലത്ത് മോശം ഫോമിലാണ് സ്മിത്ത് കളിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി