ഗൗതം ഗംഭീര്‍-Gambhir  x
Sports

'തോറ്റു കൊടുക്കാത്ത മനോഭാവം, ആ പ്രകടനം ടീമിനെ മുഴുവന്‍ പ്രചോദിപ്പിക്കുന്നത്'; കരുണ്‍ നായരെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച രണ്ടാമത്തെ താരമാണ് കരുണ്‍

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ മലയാളി താരം കരുണ്‍ നായരെ പുകഴ്ത്തി പരിശീലകന്‍ ഗൗതം ഗംഭീര്‍(Gambhir ). എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്ന കരുണിന്റെ ഒരിക്കലും തോറ്റുകൊടുക്കാതെ മനോഭാവത്തെയാണ് ഗംഭീര്‍ പ്രശംസിച്ചത്. ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായുള്ള സംഭാഷണത്തിനിടെയാണ് ഗംഭീറിന്റെ പുകഴ്ത്തല്‍. ഇരുവരുമൊത്തുള്ള സംഭാഷണത്തിന്റെ വിഡിയോ ബിസിസിഐയാണ് പുറത്തുവിട്ടത്.

'തിരിച്ചുവരവുകള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര റണ്‍സാണ് കഴിഞ്ഞ സമയങ്ങളില്‍ അദ്ദേഹം അടിച്ചെടുത്തത്.. ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവം..ഈ ടീമിനെ മുഴുവന്‍ പ്രചോദിപ്പിക്കുന്നതാണ് ആ പ്രകടനം. വെല്‍ക്കം ബാക്ക് കരുണ്‍ നായര്‍,' ഗംഭീര്‍ പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച രണ്ടാമത്തെ താരമാണ് കരുണ്‍. 2017 ലാണ് താരം ഇന്ത്യക്കായി അവസാന ടെസ്റ്റ് കളിച്ചത്. എട്ട് വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കരുണ്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് കരുണിനു വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി തുറന്നത്. രഞ്ജി സീസണില്‍ 863 റണ്‍സ് നേടിയാണ് താരം തിരിച്ചു വരവറിയിച്ചത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16 ഇന്നിങ്സുകളില്‍ നിന്ന് 53.93 ശരാശരിയും നാല് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും താരം നേടി. ഫൈനലില്‍ കരുണിന്റെ 135 റണ്‍സ് ഇന്നിങ്‌സിന്റെ ബലത്തില്‍ വിദര്‍ഭ വിജയിച്ചു.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റായിരുന്നു താരത്തിന്റെ സീസണിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒമ്പത് മത്സരങ്ങളിലും എട്ട് ഇന്നിങ്സുകളിലുമായി 389.50 ശരാശരിയിലും 124.04 എന്ന സ്‌ട്രൈക്ക് റേറ്റിലും താരം 779 റണ്‍സ് നേടി. അഞ്ച് സെഞ്ച്വറികളും ഒരു അര്‍ദ്ധശതകവും ഉള്‍പ്പെടെ നേടിയ താരത്തിന്റെ മികച്ച സ്‌കോര്‍ 163 ആയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 മത്സരത്തില്‍, നായര്‍ ആറ് ഇന്നിങ്സുകളില്‍ നിന്ന് 255 റണ്‍സ് നേടി, 177.08 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 42.50 ശരാശരിയില്‍, മൂന്ന് അര്‍ധശതകങ്ങളും നേടി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയും കരുണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങളുടെ പരിശീലന പരമ്പരയില്‍ 259 റണ്‍സ് നേടി ഇന്ത്യ എ ടീമിന്റെ ടോപ് സ്‌കോറര്‍ ആയതും കരുണാണ്.

2025-27 ലെ ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ജൂണ്‍ 20 നാണ് ഇംഗ്ലണ്ടില്‍ തുടക്കമാകുകയാണ്. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കുകയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്യുന്നതോടെ ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റില്‍ ഒരു പുതിയ യുഗമാണ് പിറക്കുന്നത്.

'എന്തുകൊണ്ട് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല'; ബിസിസിഐക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT