ഫോട്ടോ: ട്വിറ്റർ 
Sports

ജോര്‍ജീഞ്ഞോ യൂറോപ്പിലെ മികച്ച താരം, യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മാഞ്ചസ്റ്റര്‍ സിറ്റി താരം ഡിബ്രൂയിന്‍, ചെല്‍സിയുടെ കാന്റെ എന്നിവരെ മറികടന്നാണ് ജോര്‍ജീഞ്ഞോയുടെ നേട്ടം

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ താരം ചെല്‍സിയുടെ ഇറ്റാലിയന്‍ ഫോര്‍വേര്‍ഡ് ജോര്‍ജീഞ്ഞോ. മാഞ്ചസ്റ്റര്‍ സിറ്റി താരം ഡിബ്രൂയിന്‍, ചെല്‍സിയുടെ കാന്റെ എന്നിവരെ മറികടന്നാണ് ജോര്‍ജീഞ്ഞോയുടെ നേട്ടം. 

യൂറോ കപ്പില്‍ ഇറ്റലി മുത്തമിട്ടപ്പോഴും ചാമ്പ്യന്‍സ് ലീഗ് ചെല്‍സി നേടിയപ്പോഴും പുറത്തെടുത്ത മികവാണ് ജോര്‍ജീനോയെ യൂറോപ്പിലെ മികച്ച താരമാക്കി മാറ്റിയത്. ബാഴ്‌സയുടെ മധ്യനിര താരം അലക്‌സിയ പുറ്റേലാസ് ആണ് മികച്ച വനിതാ താരം. 

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ കിരീടം ചൂടിയിരുന്നു. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീട ജയത്തിലേക്ക് എത്തിച്ച തോമസ് ടുഷേലാണ് മികച്ച പരിശീലകന്‍. ചെല്‍സിയുടെ തന്റെ എഡ്വേര്‍ഡ് മെന്‍ഡിയാണ് മികച്ച ഗോള്‍കീപ്പര്‍. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസ് മികച്ച പ്രതിരോധനിര താരമായും ചെല്‍സിയുടെ കാന്റെയെ മികച്ച മധ്യനിര താരമായും തെരഞ്ഞെടുത്തു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാലന്‍ഡ് ആണ് മികച്ച ഫോര്‍വേര്‍ഡ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT