Virat Kohli 
Sports

'അദ്ദേഹത്തോട് സഹതാപം തോന്നുന്നു, ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല'; കോഹ്ലിയുടെ 'ലൗ'വില്‍ ജര്‍മന്‍ മോഡല്‍

വിരാട് ലൈക്ക് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും സോഷ്യല്‍ മീഡിയ ചര്‍ച്ച ബഹുദൂരം മുന്നിലെത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിരാട് കോഹ്‌ലിയുടെ ഒരു ലൈക്കിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ജര്‍മന്‍ മോഡലും ഇന്‍ഫ്‌ളുവന്‍സര്‍ ലിസ്‌ലാസ്. ലിസിന്റെ പോസ്റ്റില്‍ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തതോടെയാണ് താരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സംഭവം വൈറലായതോടെ വിരാട് ലൈക്ക് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും സോഷ്യല്‍ മീഡിയ ചര്‍ച്ച ബഹുദൂരം മുന്നിലെത്തിയിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ ലിസ് തന്നെ പ്രതികരണവുമായെത്തിയിരിക്കുകയാണ്. ''രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വാര്‍ത്തകൡലെല്ലാം ഞാനാണ്. അദ്ദേഹം എപ്പോഴാണ് ചിത്രം ലൈക്ക് ചെയ്തത് എന്ന് പോലും എനിക്കറിയില്ല. വാര്‍ത്തയിലൂടെയാണ് ഞാന്‍ അറിയുന്നത്. എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരവധി പേരാണ് എനിക്ക് അയച്ചു തന്നത്. ഇന്ന് എനിക്ക് ഒരുപാട് മെസേജുകള്‍ ലഭിച്ചു. ആളുകള്‍ വല്ലാതെ ആവേശഭരിതരാണ്'' എന്നാണ് ലിസ് പറഞ്ഞത്.

സംഭവത്തിന് പിന്നാലെ ലിസിന്റെ പഴയൊരു വിഡിയോയും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയുണ്ട്. വിഡിയോയില്‍ കോഹ് ലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ആര്‍പ്പുവിളിക്കുന്ന ലിസിനെയാണ് കാണാനാകുന്നത്. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''തീര്‍ച്ചയായും അത് കഴിഞ്ഞകൊല്ലത്തെ ഐപിഎല്ലില്‍ നിന്നുള്ളതാണ്. ഞാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആരാധികയായി മാറുകയായിരുന്നു. ആര്‍സിബിയെ ആരാധിക്കുമ്പോള്‍ തീര്‍ച്ചയായും വിരാട് കോഹ് ലിയായിരിക്കും നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരം. അദ്ദേഹം വളരെ മികച്ച കളിക്കാരനാണ്. അദ്ദേഹം എന്റെ ചിത്രം ലൈക്ക് ചെയ്തുവെന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നുണ്ട്'' എന്നാണ് ലിസ് പറഞ്ഞത്. വിരാട് തന്റെ ചിത്രം അണ്‍ലൈക്ക് ചെയ്തതിനെക്കുറിച്ചും ലിസ് സംസാരിക്കുന്നുണ്ട്.

''എനിക്ക് അദ്ദേഹത്തെയോര്‍ത്ത് സങ്കടം തോന്നി. അദ്ദേഹം എ്‌ന്റെ ചിത്രം ലൈക്ക് ചെയ്തതില്‍ ഞാന്‍ അതിയായി സന്തോഷിച്ചിരുന്നു. പക്ഷെ അദ്ദേഹം അത് അണ്‍ലൈക്ക് ചെയ്തുവെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. ഇങ്ങനെയാണ് ഇതിത്ര വലിയ വാര്‍ത്തയായതെന്ന് അറിയില്ല. ആളുകള്‍ ഇതെങ്ങനെ ശ്രദ്ധിച്ചു? എങ്ങനെയാണ് വാര്‍ത്തയായത്? അദ്ദേഹം അങ്ങനൊന്നും ഉദ്ദേശിച്ച് കാണില്ല. പക്ഷെ സന്തുഷ്ടയാണ്. അദ്ദേഹത്തിന്റെ പിന്തുണയെ അംഗീകരിക്കുന്നു'' എന്നും അവര്‍ പറഞ്ഞു.

German Influencer breaks silence over Virat Kohli liking her picture.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്, ഇറാന്‍ കടുപ്പിക്കുന്നു

തൊടുപുഴയില്‍ വന്‍ ആയുധശേഖരവും കോടയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍- വിഡിയോ

ബാങ്കിൽ നിന്നും വിരമിച്ചവർക്ക് ജോലി, എസ്ബിഐയിൽ 105 ഒഴിവുകൾ,50,000 രൂപവരെ ശമ്പളം; 63 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

അര്‍ധ സെഞ്ച്വറിയുമായി സോള്‍ട്ട്; 200 കടക്കാതെ ആര്‍സിബി

3,083, 5,550, 9,250...; മൂന്ന് തരം ഉറപ്പായ പെന്‍ഷന്‍, അറിയാം ഓരോന്നിനും നിക്ഷേപിക്കേണ്ട തുക

SCROLL FOR NEXT