Gian Piero Gasperini X
Sports

9 വര്‍ഷങ്ങള്‍ക്ക് ശേഷം അറ്റ്‌ലാന്റയുടെ പടിയിറങ്ങി; റോമയില്‍ ഇനി ഗാസ്‌പെരിനി യുഗം!

ഇറ്റാലിയന്‍ വമ്പന്‍മാരായ എഎസ് റോമയുടെ പുതിയ പരിശീലകനായി ജിയാന്‍ പിയെറോ ഗാസ്‌പെരിനി ചുമതലയേറ്റു

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റാലിയന്‍ സീരി എ ക്ലബ് എഎസ് റോമ ജിയാന്‍ പിയെറോ ഗാസ്‌പെരിനിയെ (Gian Piero Gasperini) പുതിയ പരിശീലകനായി നിയമിച്ചു. 9 വര്‍ഷം സീരി എ ക്ലബ് തന്നെയായി അറ്റ്‌ലാന്റയെ പരിശീലിപ്പിച്ച ശേഷമാണ് ഈ സീസണ്‍ അവസാനിച്ചപ്പോള്‍ പരിശീലകന്റെ പടിയിറക്കം.

മിലാന്‍ ടീമുകളും യുവന്റസും നാപ്പോളിയും റോമയും അടക്കി വാണ സീരി എയില്‍ അറ്റ്‌ലാന്റ എന്ന താരതമ്യേന ചെറിയ ടീമായിരുന്ന സംഘത്തെ ആദ്യ നാല് സ്ഥാനങ്ങളില്‍ പല സീസണുകളില്‍ എത്തിക്കാന്‍ സാധിച്ച പരിശീലകനാണ് ഗാസ്‌പെരിനി. ഇത്തവണ അവർ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചാംപ്യൻസ് ലീ​ഗ് യോ​ഗ്യതയും ടീമിന് സമ്മാനിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്.

ചരിത്രത്തിലാദ്യമായി അറ്റ്‌ലാന്റ യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയതും ഗാസ്‌പെരിനിയുടെ കീഴിലാണ്. കഴിഞ്ഞ വര്‍ഷത്തെ യുവേഫ യൂറോപ്പ ലീഗ് ചാംപ്യന്‍മാരാണ് അറ്റ്‌ലാന്റ. 2016ലാണ് ഗാസ്‌പെരിനി അറ്റ്‌ലാന്റയുടെ കോച്ചായി എത്തിയത്.

ക്ലൗഡിയോ റാനിയേരിയുടെ പകരക്കാരനായാണ് റോമയിലേക്ക് ഗാസ്‌പെരിനി വരുന്നത്. മൂന്ന് വര്‍ഷ കരാറിലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2028 വരെയാണ് കാലാവധി.

വൈവിധ്യമാര്‍ന്ന ടാക്റ്റിക്‌സാണ് ഗാസ്‌പെരിനിയെ ശ്രദ്ധേയനാക്കുന്നത്. കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തി അവരില്‍ നിന്നു ഏറ്റവും മികച്ചത് സ്വന്തമാക്കാന്‍ കരുത്തുള്ള പരിശീലകന്‍. കഠിനാധ്വാനവും സമര്‍പ്പണവുമാണ് അദ്ദേഹത്തിന്റെ കോച്ചിങ് കരിയര്‍.

അറ്റ്‌ലാന്റ വിട്ട ഗാസ്‌പെരിനിയെ യുവന്റസ് പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. നേരത്തെ യുവന്റസ് യൂത്ത് ടീമിനെ പരിശീലിപ്പിച്ച മുന്‍പരിചയവും അദ്ദേഹത്തിനുണ്ട്. യുവന്റസ് ആസ്ഥാനമായ ടുറിനിലാണ് ഗാസ്‌പെരിനിയുടെ കുടുംബാംഗങ്ങളില്‍ പലരും താമസിക്കുന്നത്. എന്നിട്ടും യുവന്റസ് ഓഫര്‍ നിരസിച്ചാണ് റോമയുടെ കോച്ചായി അദ്ദേഹം എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT