giants vs warriorz x
Sports

രാജേശ്വരിയുടെ സ്ലോ ബൗളിങില്‍ അടിതെറ്റി; യുപി വാരിയേഴ്‌സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ് രണ്ടാമത്

4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി രാജേശ്വരി ഗെയ്ക്‌വാദ്

സമകാലിക മലയാളം ഡെസ്ക്

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി ഗുജറാത്ത് ജയന്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി. യുപി വാരിയേഴ്‌സിനെ അവര്‍ 45 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ഗുജറാത്ത് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. യുപിയുടെ പോരാട്ടം 17.3 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിപ്പിച്ചാണ് അവര്‍ ജയം സ്വന്തമാക്കിയത്. ആറ് കളികളില്‍ മൂന്നാം ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ രാജേശ്വരി ഗെയ്ക്‌വാദിന്റെ തകര്‍പ്പന്‍ ബൗളിങാണ് യുപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. സോഫി ഡിവൈന്‍, രേണുക സിങ് എന്നിവരും മികച്ച ബൗളിങ് പുറത്തെടുത്തു. ഇരുവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കഷ്‌വി ഗൗതം, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഗുജറാത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റെടുത്തു.

ഫോബ് ലിച്ഫീല്‍ഡ്, ക്ലോ ട്രിയോണ്‍ എന്നിവര്‍ മാത്രമാണ് യുപി നിരയില്‍ ബാറ്റിങില്‍ പിടിച്ചു നിന്നത്. ലിച്ഫീല്‍ഡ് 32 റണ്‍സും ട്രിയോണ്‍ പുറത്താകാതെ 30 റണ്‍സും സ്വന്തമാക്കി.

2 റണ്‍സില്‍ ഒന്നാം വിക്കറ്റും 39 റണ്‍സില്‍ രണ്ടാം വിക്കറ്റും നഷ്ടമായ യുപി ഒരു ഘട്ടത്തിലും വിജയിക്കാനുള്ള ശ്രമം നടത്തിയില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സോഫി ഡൈവന്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു പൊരുതിയാണ് പൊരുതാവുന്ന സ്‌കോര്‍ ടീമിനു സമ്മാനിച്ചത്. താരം 42 പന്തില്‍ 2 ഫോറും 3 സിക്‌സും സഹിതം 50 റണ്‍സെടുത്തു.

ഓപ്പണര്‍ ബെത് മൂണിയാണ് തിളങ്ങിയ മറ്റൊരു താരം. 34 പന്തില്‍ 5 ഫോറുകള്‍ സഹിതം മൂണി 38 റണ്‍സെടുത്തു. മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. കഷ്‌വി ഗൗതം 6 പന്തില്‍ 11 അടിച്ചു.

giants vs warriorz Gujarat Giants Women demolish UP Warriorz Women with 45-run win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാര്‍ ജയിലില്‍; 'ഇത് മോദിയുടെ ഗ്യാരന്റി'

'അതൊന്നും എനിക്കറിയില്ല, അടൂര്‍ പ്രകാശിനോട് ചോദിച്ചാല്‍ ഡീറ്റെയില്‍സ് പറഞ്ഞു തരും'

രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാ​ഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ)

ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു, റിവേഴ്‌സിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; സാംസങ് ഗാലക്‌സ് എ57 ഉടന്‍ വിപണിയില്‍

SCROLL FOR NEXT