നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ഗില്‍ എക്സ്
Sports

പരിക്കില്‍ നിന്ന് മോചിതന്‍; നെറ്റ്‌സില്‍ പരിശീലനം നടത്തി ഗില്‍; അഡലെയ്ഡ്‌ ടെസ്റ്റില്‍ തിരിച്ചെത്താന്‍ സാധ്യത

ഗില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനൊപ്പം ചേര്‍ന്നു. അരമണിക്കൂറിലേറെ താരം നെറ്റ്‌സില്‍ പരിശീലനം നടത്തി.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന ശുഭ്മാന്‍ ഗില്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഗില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനൊപ്പം ചേര്‍ന്നു. അരമണിക്കൂറിലേറെ താരം നെറ്റ്‌സില്‍ പരിശീലനം നടത്തി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം അതിവേഗം വിജയത്തിലെത്തിയതോടെ മത്സരത്തില്‍ ഗില്ലിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ ബാറ്ററുടെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്.

പരിശീലന സെഷനില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഡിസംബര്‍ ആറു മുതല്‍ 10 വരെയാണ് അഡ്ലെയ്ഡില്‍ രണ്ടാം ടെസ്റ്റ് നടക്കുന്നത്.

പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഗില്ലിന് പകരം ദേവ്ദത്ത് പടിക്കലാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടിയത്. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ പടിക്കലിന് വേണ്ടവിധം അവസരം വിനിയോഗിക്കാനായില്ല. അഡ്ലെ്ഡില്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ ദേവ്ദത്ത് പുറത്തായേക്കും. കെഎല്‍ രാഹുല്‍ മൂന്നാം നമ്പറിലേക്ക് മാറും. യശസ്വി ജയ്സ്വാളും രോഹിത്തുമായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. അങ്ങനെയെങ്കില്‍ ഗില്‍ അഞ്ചാം നമ്പറിലാകും കളിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി