ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍: ബിസിസിഐ 
Sports

കന്നി സെഞ്ച്വറിയുമായി ഗില്‍; സച്ചിനെയും പിന്തള്ളി; സിംബാബ്‌വെയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം

വണ്‍ ഡൗണായി ക്രീസിലെത്തിയ ഗില്‍  82 പന്തില്‍നിന്നാണ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ഏകദിനപരമ്പരയിലെ അവസാനമല്‍സരത്തില്‍ സിംബാബ്‌വെയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഏകദിനത്തിലെ കന്നി സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി.

വണ്‍ ഡൗണായി ക്രീസിലെത്തിയ ഗില്‍  82 പന്തില്‍നിന്നാണ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 15 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ​ഗില്ലിന്റെ ഇന്നിം​ഗ്സ്.  97 പന്തിൽ 130 റൺസെടുത്ത ഗിൽ ഇന്ത്യൻ ഇന്നിം​ഗ്സിലെ അവസാന ഓവറിലാണ് പുറത്തായത്. 

വ്യക്തിഗത സ്കോര്‍ 128 റണ്‍സ് പിന്നിട്ടതോടെ ഏകദിനങ്ങളില്‍ സിംബാബ്‌വെയില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും ഗില്‍ സ്വന്തം പേരിലാക്കി. സിംബാബ്‌വെയിലെ ഏകദിന റണ്‍വേട്ടയില്‍  സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത്. 1998ല്‍ ബുലവായോയില്‍ സച്ചിന്‍ നേടിയ 127 റണ്‍സാണ് ​ഗിൽ മറികടന്നത്. 

61 പന്തുകൾ നേരിട്ട ഇഷാൻ 50 റൺസെടുത്ത് റണ്ണൗട്ടായി. ധവാൻ 68 പന്തില്‍ 40 റണ്‍സെടുത്തപ്പോൾ നായകൻ രാഹുൽ 46 പന്തിൽ 30 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസൺ 12 പന്തിൽ 15 റൺസെടുത്തു പുറത്തായി.  ഷാർദൂല്‍ ഠാക്കൂർ (ഒൻപത്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. സിംബാബ്‍വെയ്ക്കായി ബ്രാഡ് ഇവാൻസ് അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ