Glenn Phillips x
Sports

'സെഞ്ച്വറി, സെഞ്ച്വറി, സെഞ്ച്വറി'... അപൂര്‍വ റെക്കോര്‍ഡില്‍ ഗ്ലെന്‍ ഫിലിപ്‌സും!

റെക്കോര്‍ഡ് നേട്ടത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്നു സെഞ്ച്വറി നേടി ടീമിനെ കരകയറ്റിയ ന്യൂസിലന്‍ഡ് ബാറ്റര്‍ ഗ്ലെന്‍ ഫിലിപ്‌സിന് റെക്കോര്‍ഡ് നേട്ടം. ഒരു കലണ്ടര്‍ വര്‍ഷം ഒരേ എതിരാളിക്കെതിരെ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായും ഗ്ലെന്‍ ഫിലിപ്‌സ് മാറി.

ഈ വര്‍ഷം ജനുവരിയില്‍ ഇന്‍ഡോറില്‍ അരങ്ങേറിയ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ 106 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് പിന്നാലെ ഓക്ക്‌ലന്‍ഡില്‍ അരങ്ങേറിയ ടി20 പോരില്‍ 49 പന്തില്‍ 107 റണ്‍സ് വാരി. പിന്നാലെയാണ് ഒന്നാം ടെസ്റ്റിലെ 118 റണ്‍സ്. 216 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതമാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ച്വറി പ്രകടനം.

താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടുന്ന ന്യൂസിലന്‍ഡ് ബാറ്ററായും ഗ്ലെന്‍ ഫിലിപ്‌സ് മാറി.

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രോഹിത് ശര്‍മയാണ് ഒരു കലണ്ടര്‍ വര്‍ഷം ഒരേ എതിരാളിക്കെതിരെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ലോക ക്രിക്കറ്റിലെ ആദ്യ താരം. 2017ല്‍ ശ്രീലങ്കക്കെതിരെയാണ് രോഹിതിന്റെ കിടിലന്‍ ബാറ്റിങുകള്‍.

New Zealand's Glenn Phillips has etched his name in cricket history, becoming the first player to smash centuries across all three international formats against India in a single calendar year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

വീട്ടിൽ തന്നെ തയ്യാറാക്കാം ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ്; രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇനി മിനിറ്റുകൾക്കുള്ളിൽ!

'യന്ത്രം പോലെ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല, ഞാനൊരു ആർട്ടിസ്റ്റാണ്, തൊഴിലാളിയല്ല'; സിനിമയിലെ ഇടവേളയെക്കുറിച്ച് നിത്യ മേനോൻ

പയ്യന്നൂരിൽ വൻ തീപിടുത്തം; ഇന്റീരിയർ സ്ഥാപനം കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

സഹപ്രവർത്തകരുടെ ബാഗ് കീറി 1.70 ലക്ഷം രൂപ കവർന്നു; നേപ്പാളി സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ