വീഡിയോ ദൃശ്യം 
Sports

ട്രാഫിക് നിയമ ലംഘനത്തെ മഹത്വവത്കരിക്കുന്നു; ധോനിയുടെ പരസ്യം പിന്‍വലിക്കാന്‍ ഉത്തരവ് 

ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോനി വെച്ചുള്ള ഐപിഎല്‍ പ്രമൊഷണല്‍ പരസ്യം പിന്‍വലിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ എംഎസ് ധോനി വെച്ചുള്ള ഐപിഎല്‍ പ്രമൊഷണല്‍ പരസ്യം പിന്‍വലിക്കും. അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

റോഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് നിര്‍ദേശം. മാര്‍ച്ച് നാലിനാണ് ഈ പരസ്യം പുറത്തിറങ്ങിയത്. ബസ് ഡ്രൈവറായാണ് മെസി എത്തുന്നത്. സൂപ്പര്‍ ഓവര്‍ മത്സരം കാണാനായി റോഡിന് നടുവില്‍ ബസ് നിര്‍ത്തിയിരിക്കുന്നു. ഈ സമയം ട്രാഫിക് പൊലീസ് വന്ന് കാര്യം തിരക്കുകയും, സൂപ്പര്‍ ഓവര്‍ എന്ന് ധോനി പറയുകയും ചെയ്യുന്നു...

പരസ്യം പിന്‍വലിക്കാമെന്ന് കമ്പനി അറിയിച്ചു

പരാതി ലഭിച്ചതോടെ പരസ്യത്തില്‍ മാറ്റം വരുത്തുകയോ, പരസ്യം പൂര്‍ണമായും പിന്‍വലിക്കുകയോ ചെയ്യാനാണ് അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരസ്യം പിന്‍വലിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

കളിയിലേക്ക് വരുമ്പോള്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിന് എതിരായ കളിയില്‍ സീസണിലെ ആദ്യ ജയം പിടിക്കാന്‍ ലക്ഷ്യമിടുകയാണ് ചെന്നൈ. ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ ധോനിക്ക് സീസണിന്റെ തുടക്കത്തില്‍ കഴിഞ്ഞു. ഒരു അര്‍ധ ശതകം ധോനി കണ്ടെത്തി കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ, 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ റോബിന്‍ ഉത്തപ്പ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT