എഫ് സി ഗോവ-ഈസ്റ്റ് ബംഗാൾ മത്സരത്തിൽ നിന്ന്/ ചിത്രം: ട്വിറ്റർ 
Sports

പത്താം ​ഗോൾ നേടി അംഗൂളോ, ഗോവയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ 

 ഗോവ പോയന്റ് പട്ടികയിൽ മൂന്നാമതും ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തുമാണ്

സമകാലിക മലയാളം ഡെസ്ക്

ഫത്തോർഡ: ഐഎസ്എല്ലിൽ ഇന്നത്തെ മത്സരത്തിൽ കരുത്തരായ ഗോവയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. ഓരോ ​ഗോളുകൾ വീതമാണ് ഇരുടീമുകളും നേടിയത്. ഗോവയ്ക്കായി ഇഗോർ അംഗൂളോ ​ഗോൾ നേടിയപ്പോൾ ഡാനിയേൽ ഫോക്‌സാണ് ഈസ്റ്റ് ബംഗാളിനായി സ്കോർ ചെയ്തത്. ഇന്നത്തെ മത്സരഫലത്തോടെ  ഗോവ പോയന്റ് പട്ടികയിൽ മൂന്നാമതും ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തുമാണ്. 

ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് ആണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിന്റെ 39-ാം മിനിട്ടിലാണ് സൂപ്പർ താരം ഇഗോർ അംഗൂളോ ടീമിനായി ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ മധ്യനിര വരുത്തിയ പിഴവ് മുതലെടുക്കുകയായിരുന്നു ​ഗോവൻ താരം. ഗോൾ കീപ്പർ ദേബ്ജിത്തിനെ കബിളിപ്പിച്ച് പന്ത് അനായാസേന വലയിലെത്തിക്കുന്നതിൽ അംഗൂളോ വിജയിച്ചു. താരം ഈ സീസണിൽ നേടുന്ന പത്താമത്തെ ഗോളാണിത്. 

രണ്ടാം പകുതിയിലാണ് ഈസ്റ്റ് ബം​ഗാൾ ​ഗോൾ നേടിയത്. കളിയുടെ 65-ാം മിനിറ്റിലാണ് സമനില ​ഗോൾ പിറന്നത്. ബ്രൈറ്റ് എടുത്ത കോർണർ കിക്ക് നേരെ ബോക്‌സിലേക്ക് പറന്നെങ്കിലും ഗോവൻ ഗോൾ കീപ്പർ ധീരജ് തട്ടിയകറ്റി. ഇത് നേരെ ഫോക്‌സിന്റെ കാലിലാണ് എത്തിയത്. അനായാസേന പന്ത് തട്ടിയിട്ട് ഫോക്സ് ​ഗോൾ വല കുലുക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT