ഫയല്‍ ചിത്രം 
Sports

ഗോള്‍ഡന്‍ ബൂട്ട് പോര്; 5ാം ഗോള്‍ നേടി ക്രിസ്റ്റിയാനോയ്‌ക്കൊപ്പം പാട്രിക് ഷിക്ക്; എന്നിട്ടും സാധ്യത പോര്‍ച്ചുഗല്‍ നായകന് 

പോര്‍ച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ ഇരുവരേയും ഗോള്‍ വേട്ടയില്‍ വെട്ടിക്കുന്ന മറ്റൊരു താരം ഉയര്‍ന്ന് വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം

Author : സമകാലിക മലയാളം ഡെസ്ക്

2020 യൂറോ കപ്പില്‍ അഞ്ച് ഗോള്‍ വീതം നേടി ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. പോര്‍ച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ ഇരുവരേയും ഗോള്‍ വേട്ടയില്‍ വെട്ടിക്കുന്ന മറ്റൊരു താരം ഉയര്‍ന്ന് വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം...

അഞ്ച് ഗോള്‍ എന്ന നേട്ടത്തിലേക്ക് മറ്റൊരു താരത്തിനും ഇനി എത്താനായില്ലെങ്കില്‍ യൂറോ 2020ലെ ഗോള്‍ഡന്‍ ബൂട്ട് ക്രിസ്റ്റിയാനോയുടെ കാലുകളിലേക്ക് എത്തും. ഡെന്‍മാര്‍ക്കിന് എതിരായ കളിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഏക ഗോള്‍ പിറന്നത് പാട്രിക് ഷിക്കില്‍ നിന്നായിരുന്നു. അത് താരത്തിന്റെ യൂറോ 2020ലെ അഞ്ചാമത്തെ ഗോളുമായി. 

പോര്‍ച്ചുഗല്ലിനായി അഞ്ച് ഗോളിനൊപ്പം ഒരു അസിസ്റ്റും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. ഇതാണ് 5 ഗോള്‍ നേടി ഒപ്പം നില്‍ക്കുന്ന ഷിക്കിനെ മറികടന്ന് ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്താന്‍ ക്രിസ്റ്റിയാനോയെ തുണക്കുന്നത്. ഷിക്കിന്റെ പേരില്‍ ഗോള്‍ അസിസ്റ്റ് ഇല്ല. 

ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടക്കുകയും ഹാരി കെയ്ന്‍ ഗോള്‍ സ്‌കോര്‍ ചെയ്ത് തുടങ്ങുകയും ചെയ്തതോടെ ഗോള്‍ഡന്‍ ബൂട്ടിലേക്ക് കെയ്ന്‍ എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് കളിയിലും കെയ്ന്‍ ഗോള്‍ വല കുലുക്കി. ജര്‍മനിക്കെതിരെ ഒരു ഗോള്‍ നേടിയപ്പോള്‍ ഉക്രെയ്‌നെതിരെ കെയ്‌നില്‍ നിന്ന് ഇരട്ട ഗോള്‍ വന്നു. 

ഡെന്‍മാര്‍ക്ക് സെമിയിലേക്ക് കടന്നതോടെ കാസ്പര്‍ ഡോള്‍ബര്‍ഗും ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നു. മൂന്ന് ഗോളാണ് ഇതുവരെ യൂറോ 2020ല്‍ കാസ്പര്‍ നേടിയത്. മൂന്ന് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ റഹീം സ്‌റ്റെര്‍ലിങ്ങും ഗോള്‍ഡന്‍ ബൂട്ട് പോരിനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?